08 December 2023 Friday

ചാലിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും സ്റ്റീൽ ടാപ്പുകളും കവർന്നെടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു

തൃത്താല മേഖലയിലെ കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ് തൃത്താല പോലീസിന്റെ പിടിയിൽ തൃത്താല:തൃത്താല മേഖലയിൽ നടന്ന വ്യാപക മോഷണത്തിലെ പ്രതിയെ തൃത്താല പോലീസ് പിടികൂടി.കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മായിൽ ആണ് തൃത്താല പോലീസിന്റെ പിടിയിലായത്.ഇയാൾ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്നാണ് പോലീസിന്റെ നിഗമനം.പിടിയിലായ പ്രതിയെ കോടതിൽ ഹാജറാക്കും

ചാലിശ്ശേരി പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ ആയിരുന്ന ചാലിശ്ശേരി പെരുമണ്ണൂർ പാലക്കപീടിക താമസിക്കുന്ന കല്ലഴി പരേതനായ കുറുപ്പത്ത് കുഞ്ഞികൃഷ്ണൻ നായർ മകൻ ശ്രീധരൻ നായർ നിര്യാതനായി

ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചറുടെ മകനെ വടിവാൾ വീശിയും തോട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ ചാലിശ്ശേരി പോലീസിന്റെ പിടിയിലായത് ചങ്ങരംകുളം നന്നംമുക്ക് സ്വദേശി

നാലര പതിറ്റാണ്ടിനു ശേഷം പെരിങ്ങോട് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്ത് കൂടി. ചാലിശേരി : പെരിങ്ങോട് ഹൈസ്കൂൾ 1977-78 എസ്.എസ്.എൽ.എ സി. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ നാലര പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തു ചേർന്നു.കോതച്ചിറയിലെ പ്രണവം കലാ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന സുഹൃദ് സംഗമത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയവരെല്ലാം ഒന്നിച്ചു ചേർന്ന് ആദ്യകാല അനുഭവങ്ങൾ പങ്ക് വെച്ചു ക്ലാസിലെ ഓർമ്മകളിൽ പാട്ടുകളും ,കവിതകളും സദസിന് വേറിട്ട നുഭവമായി.ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ ,വി.പി.കേശവൻ,എം.മണികണ്ഠൻ, കെ.വി. രാമചന്ദ്രൻ,സി.എം.ജനാർദ്ദനൻ,ടി.എം.ബാലചന്ദ്രൻ, എ.കുട്ടി നാരായണൻ,ടി.ടി.വിദ്യാധരൻ,കെ.വി.നിർമ്മല,എൻ.ലീല ,ടി.സി.രാമകൃഷ്ണൻ ,രാമചന്ദ്രൻ , സി. മൂസ എന്നിവർ നേതൃത്വം നൽകി.

പ്രവാസജീവിതം അവസാനിപ്പിച്ച് വാഹന മോഷണം:രണ്ട് പേർ ചാലിശ്ശേരി പോലീസിന്റെ പിടിയിൽ രണ്ട് വർഷത്തിനിടെ കവർച്ച ചെയ്ത് വിൽപന നടത്തിയത് 20 ൽ ഏറെ ബൈക്കുകളും ഒരു കാറും ആറോളം പെട്ടി ഓട്ടോറിക്ഷകളും

കൂറ്റനാട് പാസഞ്ചര്‍ ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് പെട്രോള്‍ പമ്പിലേക്ക് തെറിച്ചു വീണ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പടരാത്തതിനാല്‍ വലിയ അപകടം ഒഴിവായി

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള:ചാലിശേരി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ അടക്ക കർഷകരുടെ പ്രതിസന്ധി ശ്രദ്ധേയമായി

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള:ചാലിശേരി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ അടക്ക കർഷകരുടെ പ്രതിസന്ധി ശ്രദ്ധേയമായി