26 April 2024 Friday

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു


ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.കേരളത്തിനകത്തും, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുമായി മണ്ഡല മകരവിളക്ക് കാലത്ത് നാല്പതോളം അയ്യപ്പൻ വിളക്കുകൾ  നടത്തിവരുന്ന പട്ടിശ്ശേരി മങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘത്തിന്റെ ഉത്ഭവ കേന്ദ്രവും, ആസ്ഥാന ക്ഷേത്രവുമാണ് പട്ടിശ്ശേരി ശ്രീ ശാസ്താ കോവിൽ.പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച്,രാവിലെ ഗണപതി ഹോമം,നവകം,പഞ്ചഗവ്യം,കലശ പൂജ,കലശാഭിഷേകം,വിശേഷാൽ പൂജകൾ,ഉഷപൂജ, ഉച്ചപൂജ എന്നിവ നടന്നു.രാവിലെ പ്രഭാത ഭക്ഷണവും,ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായി.വൈകിട്ട് ദീപാരാധന,തുടർന്ന് മങ്ങാട്ടു വീട്ടിൽ സ്മാരക വിളക്ക് സംഘത്തിന്റെ, വിളക്ക് സംഘത്തലവൻ  മനോഹരൻ പറക്കാട്ടിൽ നേതൃത്വം നൽകിയ കാണിപ്പാട്ട് എന്നിവയും നടന്നു.പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി കോതര വെട്ടിക്കാട്ടൂർ ഹരി നമ്പൂതിരി,ഓങ്ങല്ലൂർ നവീൻ നമ്പൂതിരി,മേൽശാന്തി മണിപാറക്കാട്ടിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.