01 December 2023 Friday

ചാലിശ്ശേരി പൂരത്തിന് പോവുമ്പോൾ വാഹനം തടഞ്ഞത് വാക്കേറ്റമായി ഒത്ത് തീർപ്പാക്കാൻ വിളിച്ച് വരുത്തി ചങ്ങരംകുളം സ്വദേശിക്ക് ക്രൂരമർദ്ധനം:വധശ്രമത്തിന് കേസെടുത്ത് പോലീസ്

ckmnews

ചാലിശ്ശേരി പൂരത്തിന് പോവുമ്പോൾ വാഹനം തടഞ്ഞത് വാക്കേറ്റമായി


ഒത്ത് തീർപ്പാക്കാൻ വിളിച്ച് വരുത്തി ചങ്ങരംകുളം സ്വദേശിക്ക് ക്രൂരമർദ്ധനം:വധശ്രമത്തിന് കേസെടുത്ത് പോലീസ്


ചാലിശ്ശേരി കുന്നത്തേരിയിൽ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ച് വരുത്തിയ യുവാക്കളെ മർദ്ദിച്ചതായി പരാതി. നിതിൻ, ആഷാർ, അനീഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.ചാലിശ്ശേരി പൂരത്തിന് തലേദിവസം കുന്നത്തേരിയിൽ വെച്ച് വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനെ തുടർന്നാണ് ആക്രമണം നടന്നത്.പൂരത്തിന് കുന്നത്തേരിയിൽ ഉള്ള ഭാര്യവീട്ടിലെക്ക് വരുകയായിരുന്ന ചങ്ങരംകുളം സ്വദേശിയായ നിതിനെ വണ്ടി തടയുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.ഈ സംഭവത്തിന് പിന്നാലെ നിതിനും കുടുംബവും പോലീസിൽ പരാതി നൽകുമെന്ന് ഉറപ്പായ പ്രദേശത്തെ ഏതാനും ചിലർ ചൊവ്വാഴ്ച്ച രാത്രിയോടെ തർക്കം പറഞ്ഞ് പരിഹരിക്കാം എന്ന് പറഞ്ഞാണ് യുവാക്കളെ വിളിച്ച് വരുത്തിയത് .പിന്നീട്  വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാക്കളെ മർദിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ ഒരാളുടെ തലക്ക് പരിക്കേലക്കുകയും ഒരാളുടെ നെറ്റിയിൽ മുറിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.മർദ്ദനമേറ്റവരുടെ പരാതിയിൽ പ്രതികൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്ത് ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.