30 April 2024 Tuesday

കൊടൈക്കലാനിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ പട്ടാമ്പിയിൽ അപകടത്തിൽ പെട്ടു അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു

ckmnews

കൊടൈക്കലാനിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ പട്ടാമ്പിയിൽ അപകടത്തിൽ പെട്ടു


അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു


പട്ടാമ്പി:പട്ടാമ്പിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ട ലോറിക്ക്‌ പുറകിൽ ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു.ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് പട്ടാമ്പിയിൽ വെച്ച് അപകടത്തിൽ പെട്ടത്.പട്ടാമ്പി കമാനത്തിന്‌ സമീപം റോഡരികിൽ നിര്‍ത്തിയിട്ട ലോറിക്ക്‌ പുറകില്‍ ട്രാവലര്‍ ഇടിച്ചാണ്‌ അപകടം.ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട്‌ നീങ്ങിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു.അപകടത്തിൽ പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടൈക്കനാല്‍ വിനോദയാത്ര കഴിഞ്ഞ്‌ ചാവക്കാട്ടേക്ക്‌ തിരിച്ച്‌ വരികയായിരുന്ന ട്രാവലറാണ്‌ അപകടത്തില്‍പ്പെട്ടത്