19 June 2024 Wednesday

അറിയിപ്പുകൾ

അധ്യാപക ഒഴിവ്

CKMNEWS.COM 


അധ്യാപക ഒഴിവ് 


കോക്കൂർ ഗവ ഹയർP സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 15-6-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക്. മതിയായ രേഖകളുടെ അസ്സലുമായി ഹാജറാകുക.

16.03.2023 കേരള പോലീസ് മുന്നറിപ്പ്

പകൽ സമയത്ത് റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണിപ്പോൾ. ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന ചൂടുമൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. 


ശ്രദ്ധിക്കുക. 

🛞 യാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീർഘദൂര യാത്രകൾക്ക് മുൻപ് ടയറുകളുടെ പ്രവർത്തനക്ഷമത നിർബന്ധമായും പരിശോധിക്കേണ്ടതാണ്. 

🛞 ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത - ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

🛞 ടയറുകളുടെ തകരാറുകൾ കണ്ടെത്താൻ ഡ്രൈവ് ചെയ്യുന്നവർ തന്നെ കൃത്യമായ പരിശോധന നടത്തണം. 

🛞 തേയ്മാനം സംഭവിച്ച ടയറുകൾ, കാലപ്പഴക്കമുള്ള ടയറുകൾ മാറ്റി ഗുണനിലവാരമുള്ള ടയറുകൾ ഇടുക. 

🛞 ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും. 

🛞 രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം. 

🛞 ടയറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കണം.  

🛞 സമയബന്ധിതമായി ടയറുകൾ മാറ്റുന്നത് അപകടങ്ങൾ കുറയ്ക്കാൻ ഏറെ സഹായിക്കും.


#keralapolice #റോഡിസേഫ്റ്റി
സൗജന്യ പി.എസ്.സി പരിശീലനം

സൗജന്യ പി.എസ്.സി പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉൾപ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകൾക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം മഞ്ചേരിയിൽ വെച്ച് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനകം മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734904.

സൗജന്യ പി.എസ്.സി പരിശീലനം

സൗജന്യ പി.എസ്.സി പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉൾപ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകൾക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം മഞ്ചേരിയിൽ വെച്ച് നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനകം മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734904.

നാളെ രാവിലെ{07.07.2022}ഏഴര മുതൽ പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

നാളെ രാവിലെ{07.07.2022}ഏഴര മുതൽ പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം


പെരിന്തൽമണ്ണയിൽ  ഹെഡ് പോസ്റ്റോഫീസ് വളപ്പിൽ അപകടാവസ്ഥയിലായ മൂന്ന് മരങ്ങൾ മുറിക്കുന്നതിനാൽ നാളെ  (07-07-2022 വ്യാഴം) രാവിലെ ഏഴര മുതൽ പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.*


ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തണ്ണീർപന്തൽ വഴിയും, പട്ടാമ്പി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ജൂബിലി ജങ്ഷൻ വഴിയും പോകണം. പ്രദേശവാസികളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

ഹൈപ്പർ മാർക്കറ്റിലേക്ക് പാർട്ണേഴ്‌സിനെ ക്ഷണിക്കുന്നു*

CHANGARAMKUL 

     29/04/2022


*ഹൈപ്പർ മാർക്കറ്റിലേക്ക് പാർട്ണേഴ്‌സിനെ ക്ഷണിക്കുന്നു* 


ചങ്ങരംകുളം ടൗണിനടുത്ത് തൃശൂർ - കാലിക്കറ്റ് ഹൈവേയോട് ചേർന്ന് പുതുതായി വരുന്ന ഷോപ്പിംഗ് മാളിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് പാർട്ണേഴ്‌സിനെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.


*☎️9048735210*

ചാലിശ്ശേരി കെഎസ്ഇബി അറിയിപ്പ്

CKMNEWS.COM

    25/03/2022


ചാലിശ്ശേരി കെഎസ്ഇബി അറിയിപ്പ്


ചാലിശ്ശേരി സെക്ഷൻ പരിധിയിൽ മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ 25/3/2022 ന് ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 വരെ അന്തിമഹാകാ ളങ്കവ്, ലക്ഷ്മി മിൽ, കോക്കൂർ HC, കോക്കൂർ ഹസ്, മാങ്കുളം എന്നീ ട്രാൻസ്‌ഫോർമറുകൾ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്

കാൺമാനില്ല


CKMNEWS.COM 

   01/01/2022


*കാൺമാനില്ല*


ചങ്ങരംകുളം കല്ലുർമ്മയിൽ  താമസിച്ചിരുന്ന ഇപ്പോൾ കാഞ്ഞിയൂരിൽ താമസിച്ച് വരുന്ന കല്ലുർമ്മ വീട്ടിൽ പ്രസാദ്(52വയസ്) എന്ന വ്യക്തിയെ 25/12/2021 മുതൽ വീട്ടിൽ നിന്ന് കാണാതായിരുക്കുന്നു

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണിച്ച നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു


CONTACT:9946710455

CONTACT:9745841012

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ഗാന്ധി ജയന്തി ദിനത്തിൽ LP,UP. HS വിഭാഗം വിദ്യാർത്ഥികൾക്കായ് നടത്തുന്ന മത്സരം.

ഒക്ടോബർ-2


പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌  ഗാന്ധി ജയന്തി ദിനത്തിൽ LP,UP. HS വിഭാഗം വിദ്യാർത്ഥികൾക്കായ് നടത്തുന്ന മത്സരം.


പ്രസംഗം. HS

 ഗാന്ധിജിയെ അറിയാം

 അഞ്ചു മിനിറ്റ് മലയാളത്തിൽ UP രചനാ മത്സരം.

ഗാന്ധിജിയെ കുറിച്ച് രണ്ട് പേജിൽ കുറയാതെ മലയാളത്തിൽ എഴുതുക.


LP വിഭാഗം


ഗാന്ധിജിയപ്പൂപ്പൻ


രാഷ്ട്ര പിതാവായ ഗാന്ധിജിയെ കുറിച്ച്

മൂന്നു മിനിറ്റ് കുറയാതെ മലയാളത്തിൽ സംസാരിക്കുക


മത്സര ഇനങ്ങൾ അയക്കേണ്ടത് ഒക്ടോബർ 2രാത്രി 8മണിക്ക് മുൻപ്

ആധാര്‍കാര്‍ഡ് റേഷന്‍കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടു

CKMNEWS.COM 

   23/09/2021


ആധാര്‍കാര്‍ഡ് റേഷന്‍കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടു


ചങ്ങരംകുളം കിഴിക്കര  സ്വദേശികളായ ഷമീറ ഫർസാന എന്നിവരുടെ പേരിൽ ഉള്ള രണ്ട് ആധാർ കാർഡ് റേഷൻ കാർഡ് എന്നിവ ചങ്ങരംകുളത്ത് വച്ച് നഷ്ടപ്പെട്ടു..

കണ്ടു കിട്ടുന്നവർ ദയവ് ചെയ്ത് താഴെ കാണിച്ച നമ്പറില്‍ ബന്ധപ്പെടുക


☎️9072182859

☎️8086526035

ആധാര്‍കാര്‍ഡ് റേഷന്‍കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടു

CKMNEWS.COM 

   23/09/2021


ആധാര്‍കാര്‍ഡ് റേഷന്‍കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടു


ചങ്ങരംകുളം കിഴിക്കര  സ്വദേശികളായ ഷമീറ ഫർസാന എന്നിവരുടെ പേരിൽ ഉള്ള രണ്ട് ആധാർ കാർഡ് റേഷൻ കാർഡ് എന്നിവ ചങ്ങരംകുളത്ത് വച്ച് നഷ്ടപ്പെട്ടു..

കണ്ടു കിട്ടുന്നവർ ദയവ് ചെയ്ത് താഴെ കാണിച്ച നമ്പറില്‍ ബന്ധപ്പെടുക


☎️9072182859

☎️8086526035

ആലംകോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ്


ക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയിക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയി

വളാഞ്ചേരി:ക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയി.വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം :560/2020 കേസിലെ പ്രതി അനാറുൽ ബാഹാർ  (23)ബാഹാർപാറ,മോഹങ്കഞ്ച്,കാറ്റ്ലമാരി മൂർഷിദബാദ്,വെസ്റ്റ് ബംഗാൾ എന്ന ആളാണ് ഇന്ന്( 27/10/2020 ) രാവിലെ 6 മണിക്ക് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ജയിൽ ചാടി പോയത്. ഇയാളെ കുറിച്ച്  വിവരം ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് വളാഞ്ചേരി സി ഐ  അറിയിച്ചു:9497987165,9497987169,

ക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയിക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയി

വളാഞ്ചേരി:ക്വോറന്റൈന്‍ സെന്ററില്‍ നിന്ന് ബംഗാള്‍ സ്വദേശിയായ പ്രതി ചാടിപ്പോയി.വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം :560/2020 കേസിലെ പ്രതി അനാറുൽ ബാഹാർ  (23)ബാഹാർപാറ,മോഹങ്കഞ്ച്,കാറ്റ്ലമാരി മൂർഷിദബാദ്,വെസ്റ്റ് ബംഗാൾ എന്ന ആളാണ് ഇന്ന്( 27/10/2020 ) രാവിലെ 6 മണിക്ക് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ജയിൽ ചാടി പോയത്. ഇയാളെ കുറിച്ച്  വിവരം ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് വളാഞ്ചേരി സി ഐ  അറിയിച്ചു:9497987165,9497987169,

⚠️ അറിയിപ്പ് ⚠️

⚠️ അറിയിപ്പ് ⚠️


കേരള ഫോട്ടോഗ്രാഫി എജ്യുക്കേഷന്‍ കൗണ്‍സില്‍ നടത്തുന്ന 

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി & ഇമേജ് പ്രോസസിങ്ങ് എന്ന കോഴ്സിന്റെ 2020 സെപ്തംബര്‍ 23മത്  ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.2020 സെപ്തംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിക്കും.എസ്.എസ്.എല്‍സി.യാണ് അടിസ്ഥാനയോഗ്യതകേരളത്തിലെ ആദ്യത്തെ  റെസിഡന്‍ഷ്യല്‍ ഫുള്‍ടൈം പ്രാക്ടിക്കല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി കോഴ്സാണ് ഇത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8943847897

തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്..
തവനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്.. 

തവനൂർ  ഗ്രാമപഞ്ചായത്തിലെ കടകശ്ശേരി ഐഡിയൽ സ്കൂളിലെ അധ്യാപകനും,കടകശ്ശേരി സ്വദേശിയുമായ 34കാരൻ കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരിക്കുന്നു.ഇയാളുമായി അടുത്തിടപെഴകിയവർ 24/8/2020 മുതൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ നിർബന്ധമായും ഇരിക്കുകയും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരേയോ, ആശ പ്രവർത്തകരേയോ  അറിച്ചതിനു ശേഷം മാത്രമേ പുറത്തു പോകാൻ പാടുള്ളൂവെന്നും തവനൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചിരിക്കുന്നു.

ആലംകോട് ഗ്രാമപഞ്ചായത്ത് കോവിഡ് അറിയിപ്പ്

**


21-08-2020


ആലംകോട് ഗ്രാമപഞ്ചായത്തിൽ ചങ്ങരംകുളം ചിയ്യാന്നൂർ പാടത്ത് പ്രവർത്തിക്കുന്ന YEM PEE സെറാമിക് സെന്റര്‍ എന്ന സ്ഥാപനത്തിലെ പെരുമ്പിലാവ് സ്വദേശിക്കും കാഞ്ഞൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ 5-8-20 മുതൽ അവരുമായി സമ്പർക്കത്തിൽ വന്നവരും പ്രസ്തുത സ്ഥാപനത്തിൽ ഇക്കാലയളവിൽ സന്ദർശനം നടത്തിയവരും വീടുകളിൽ  ക്വാറന്റയിനിൽ കഴിയേണ്ടതാണ്.

           .ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മദർ വെജിറ്റബ്ൾസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കടിക്കാട്- പെരുമ്പിലാവ് സ്വദേശി 46 കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 6-8-20 മുതൽ ഇയാളുമായി സമ്പർക്കത്തിൽ വന്നവരും ഇക്കാലയളവിൽ പ്രസ്തുത പച്ചക്കറിക്കടയിൽ എത്തി സമ്പർക്ക സാധ്യതയുള്ളവരും ക്വാറന്റയിനിൽ പോകേണ്ടതാണ്. 

7 -8-20ന് ചങ്ങരംകുളം തൃശൂർ റോഡിലുള്ള ഹോം ട്രെൻഡ്സ് ഹോം അപ്ലയൻസിലും കോഴിക്കോട് റോഡിലുള്ള ഷൈൻ ഓഡിറ്റോറിയത്തിന് എതിർവശം പാലസ് ഫർണീച്ചർ & ഹോം അപ്ലയൻസും ഇദ്ദേഹം സന്ദർശിച്ചു.13 - 8 -20ന് വീണ്ടും പാലസ് ഫർണിച്ചർ &ഹോം അപ്ലയൻസിൽ എത്തുകയും ഗൃഹോപകരണം വാങ്ങുകയും ചെയ്തു. 10-8-20ന് ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി ഉച്ചക്ക് 2 മണിക്ക് വന്ന് 3 - 30 ന് തിരിച്ചു പോവുകയും ചെയ്തു. ഈ സമയങ്ങളിൽ ആരോഗ്യ കേന്ദ്രത്തിൽ വന്നവരും പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരും അവിടെ സന്ദർശിച്ചവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.വീടുകളിൽ ക്വാറന്റയിനിൽ ആണെന്ന വിവരം ബന്ധപ്പെട്ട വാർഡ് മെമ്പർ, ആശ, ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും രോഗലക്ഷണം ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ നിർദ്ദേശാനുസരണം മാത്രം ചികിത്സാ ക്രമീകരണങ്ങൾ നടത്തേണ്ടതുമാണ്.

കരുതലാണ് കാര്യം, ആരിൽ നിന്നും രോഗം പകരാം ,ജീവന്റെ വിലയുള്ള ജാഗ്രതയാണ് വേണ്ടത് -വായും മൂക്കും മൂടത്തക്കവിധം മാസ്ക്ക് ധരിച്ച് മാത്രം മറ്റുള്ളവരുമായി ഇടപെടുക .2 മീറ്ററിൽ കുറയാത്ത സാമൂഹിക അകലം പാലിക്കുക. കൈകൾ ഇടക്കിടെ സാനി ട്ടൈസർ കൊണ്ട് ശുചിയാക്കുകയും സോപ്പു പയോഗിച്ച് 20 സെക്കന്റ് ഉരച്ച് കഴുകുകയും |ചെയ്യുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക


*മെഡിക്കൽ  ഓഫീസർ ആലംകോട് കുടുംബാരോഗ്യ കേന്ദ്രം*

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം*

*പൊന്നാനി മുനിസിപ്പാലിറ്റി അറിയിപ്പ്*


*അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം*പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമുള്ള വനിതകളായിരിക്കണം. വര്‍ക്കര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം.  ഹെല്‍പ്പര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പൊന്നാനി അഡീഷണൽ, പൊന്നാനി നഗരം പി.ഒ-679583 എന്ന വിലാസത്തില്‍ നല്‍കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 സെപ്തംബർ 14 .അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പൊന്നാനി അഡീഷണൽ, പൊന്നാനി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0494-2664468

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍


കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹോട്ട് ലൈന്‍ തുറന്നു.  ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി പിളര്‍ന്നത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX1344 എന്ന വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു

കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.

കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:

23-07-2020.


ഇന്നലെ രോഗം സ്ഥിരീകരിച്ച പെരുമ്പിലാവ് പരുവക്കുന്ന് സ്വദേശിയായ മത്സ്യ വിൽപ്പനക്കാരന്റെ കുടുംബാംഗങ്ങളായ 5 പേർക്കാണ് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചത്.പെരുമ്പിലാവ്, അക്കികാവ്, പരുവക്കുന്ന്, ചോല, പൊറവൂർ എന്നീ ഭാഗങ്ങളിൽ ഇയാൾ മത്സ്യം വില്പന നടത്തുന്നുണ്ട്.അയാളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുള്ളവർ  പെരുമ്പിലാവ് ആരോഗ്യ കേന്ദ്രവുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക....


9447919241, 


9961499598, 


9745459261,


9446084045.

SOUTH INDIAN BANK

ചങ്ങരംകുളം വാർത്ത ഫലം കണ്ടു 

സൗത്ത് ഇന്ത്യൻ ബാങ്കിലെ രണ്ട് എറ്റിഎം കൾ പണം നിറച്ചു.രണ്ട് ദിവസമായി ചങ്ങരംകുളം ടൗണിലെ എടിഎം കാലിയാണെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ബാങ്ക് അധികൃതര്‍ കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി ചങ്ങരംകുളത്ത് രണ്ട് എടിഎം കൗണ്ടറുകളില്‍ പണം എത്തിക്കുകയായിരുന്നു.

പൊന്നാനിയിൽ പത്രവിതരണം മുടങ്ങും


           നാളിതുവരെ നിങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സംതൃപ്തരാണ്. ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന COVID-19 വ്യാപനം കാരണം പത്ര വിതരണം ഒരു തരത്തിലും നിർവാഹമില്ലാതെ വന്നിരിക്കുകയാണ്._

              _ഞങ്ങൾ ഇന്നീ ദിവസം വരേയ്ക്കും എല്ലാ വിഷമ ഘട്ടത്തിലും, പ്രതിസന്ധിയിലും പത്ര വിതരണം എന്ന കർത്തവ്യം വളരെ ആത്മാർത്ഥതയോടെ നിർവഹിച്ചു പോന്നു._

         *വിതരണത്തിന് ഞങ്ങളുടെ നട്ടെല്ലായ വിതരണക്കാരുടെ (പേപ്പർ ബോയ്സ്)ക്ഷേമം നമ്മൾക്ക് വളരെ വിലപ്പെട്ടതാണല്ലോ..!..*

               _പൊന്നാനി താലൂക്കിലെ കോവിഡ് ഭീഷണി മാനിച്ചും, സമൂഹ വ്യാപനം എന്ന വിപത്തിനെ ചെറുത്  തോൽപ്പിക്കാനും  വിതരണക്കാരുടെ ആശങ്ക അകറ്റുന്നതിനുമായി കുറച്ചു ദിവസത്തേക്ക് പൊന്നാനി നഗരസഭ പരിധിയിൽ പത്ര വിതരണം നിർത്തി വെക്കാൻ ഞങ്ങൾ നിര്ബന്ധിതരായിരിക്കുകയാണ്._ 

             _രോഗ വ്യാപനത്തിന്റെ തോത് കുറയുന്ന മുറക്ക് പത്ര വിതരണം പൂർവാധികം ഭംഗിയോട് കൂടി നിർവഹിക്കുമെന്ന് അറീക്കുന്നതോടൊപ്പം ഞങളുടെ മാന്യ  ഉപഭോക്താക്കളുടെ സ്നേഹ സഹകരണം പ്രതീക്ഷിച്ചിക്കുന്നു.._


(ന്യൂസ്‌ പേപ്പർ ഏജന്റ് അസോസിയേഷൻ, പൊന്നാനി ഏരിയ കമ്മറ്റി.)


*പ്രസിഡണ്ട്:*

E K സക്കീർ ബാവ..

*സെക്രട്ടറി:* 

സുനിൽ കുമാർ T K

അറിയിപ്പ്ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ഏഴാം വാർഡിൽ ഇന്നലെ കോവിഡ്  സ്ഥിരീകരിപ്പെട്ട 22 വയസ്സുകാരൻ  26-6-20ന് ഒതളൂരിൽ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ 3 സഹപ്രവർത്തകരുമായി ജോലിക്കെത്തുകയും ചങ്ങരംകുളത്തെ പെട്രോൾ പമ്പിനടുത്തുള്ള ഇലക്ട്രിക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയും ചെയ്തു. ഇയാൾ 25-6-20ന്  സുഹൃത്തുമൊത്ത് എടപ്പാൾ ആശുപത്രി സന്ദർശിച്ചിരുന്നതിനാൽ 28-6-20 മുതൽ വീട്ടിൽ ക്വാറന്റിയനിലായിരുന്നു. 24-6-20 മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലായവർ എന്നാണോ സമ്പർക്കത്തിലായത് അന്നു മുതൽ 28 ദിവസം വീട്ടിൽ റൂം ക്വാറൻറയിനി ൽ കഴിയേണ്ടതും വിവരം ആശ, വാർഡ് മെമ്പർമാരെ അറിയിക്കേണ്ടതുമാണ്. രോഗക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്ന്  ആലംകോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

ശ്രീ കണ്ണേങ്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ആരംഭിച്ചു.ചങ്ങരംകുളം:മൂക്കുതല ലോക്ക് ഡൗൺ സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കുള്ള പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ വഴിപാടുകൾ നടത്തുവാൻ ഓൺലൈൻ സൗകര്യമൊരുക്കി ശ്രീ കണ്ണേങ്കാവ്‌ ക്ഷേത്രം ഭരണസിമിതി. 

www.kannenkavutemple.in എന്ന ലിങ്കിൽ പ്രവേശിച്ച് വഴിപാട് ബുക്ക്‌ ചെയ്യാവുന്നതാണ്.

ഭക്തജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണം എന്നും ഭരണ സമിതി അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധക്ക്


ചങ്ങരംകൂളം  ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥന് കോ വിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ 16-6-20 മുതൽ പ്രസ്തുത ബാങ്കുമായി ബന്ധപ്പെട്ടവർ   അന്നേ ദിവസം മുതൽ 28 ദിവസം സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്.പ്രസ്തുത വിവരം വാർഡ് മെമ്പർ മാരെയും ആരോഗ്യ പ്രവർത്തകരേയും അറിയിക്കേണ്ടതാണ് എന്തെങ്കിലും -രോഗലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ആരോഗ്യ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെടുക.


മെഡിക്കൽ ഓഫീസർ

ആലംകോട് കുടുംബാരോഗ്യ കേന്ദ്രം

നന്നം മുക്ക് ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വാട്ടർ കണക്ഷൻ നൽകുന്നു.


10% ഗുണ ഭോക്ത്യ വിഹിതം അടവാക്കാൻ തയ്യാറുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ ആണ് വേണ്ടത്

ഒരു വാർഡിൽ നിന്നും 200 ഗുണഭോക്താക്കളെ വീതം 'നൽകാം

ലിസ്റ്റ് ഒരാഴ്ചക്കകം നൽകണമെന്ന് വാട്ടർ അതോറിട്ടി പറയുന്നു.

എല്ലാ മെമ്പർമാരും ശ്രദ്ധിക്കുക

15/07/20  വരെ ലഭിക്കുന്ന വരുടെ ലിസ്റ്റ് KWA ക്ക് നൽകാം

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അവശ്യ മരുന്നുകളും വീട്ടിലെത്തിക്കണംചങ്ങരംകുളം:താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അവശ്യ മരുന്നുകളും ഇനി മുതല്‍ വീട്ടിലെത്തിക്കണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാരോട് അധികൃതര്‍ നിര്‍ദേശിച്ചു.മരുന്ന് വാങ്ങാനായി ധാരാളം ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.


ചങ്ങരംകുളം മേഖലയില്‍ മെഡിക്കല്‍ സ്റ്റോറുകളുടെ നമ്പര്‍ താഴെ ചേര്‍ക്കുന്നു


അരിക്കാട് മെഡിക്കല്‍സ്:9447476466


സ്വപ്ന മെഡിക്കല്‍:9895040368


കേരള മെഡിക്കല്‍സ്:9895507248


ജോഷി മെഡിക്കല്‍സ്:9742195542


ബാസില്‍ ഫാര്‍മ്മ:9895448621


മില്ലു ഫാര്‍മ്മ:-9895924229

https://ckmnews.com/info.php

എംവി മെഡിക്കല്‍സ് 9048541138, 9400629009


കുഞ്ഞന്‍ മെഡിക്കല്‍:9895290509


റെജി മെഡിക്കല്‍സ്:8156874503

https://ckmnews.com/info.php

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾ അവശ്യ സാധനങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടുക


*പലചരക്ക്👇*


എന്‍ എച്ച് സൂപ്പര്‍മാര്‍ക്കറ്റ്

അജ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് നരണിപ്പുഴ :9846460994


ബാബു:കല്ലുംപുറം സ്റ്റോഴ്സ് പിടാവനൂര്‍:9497808242


അല്‍ അമീര്‍ സ്റ്റോഴ്സ് ചങ്ങരംകുളം:8129333498


പള്ളിക്കര ഷാഫി സ്റ്റോഴ്സ്:9895290342


ഐനിച്ചോട് ഉമ്മര്‍ സ്റ്റോഴ്സ്:9495452747


*പച്ചക്കറി👇*


മിഡ്കോപ്പ് ചേലക്കടവ്:9633219061


സിവിഎസ് സൂപ്പര്‍ മാര്‍ക്കറ്റ് വാര്യയര്‍മൂല:9447459292


ഇബ്രാഹിം കാഞ്ഞിയൂര്‍:9497214423


അനീഷ് ചങ്ങരംകുളം:9539198113


ടികെസ്റ്റോഴ്സ് കല്ലുര്‍മ്മ :7559841468


https://ckmnews.com/info.php

ആലംകോട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾ അവശ്യ സാധനങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടുക
*പലചരക്ക്👇*


സൂപ്പർ സ്റ്റോർ ചങ്ങരംകുളം. 9946511010

വാഡ്സപ്പ് 9946511010


മോസ്ക്കോ സ്റ്റോർസ് കക്കിടിപ്പുറം 

9744606074 

വാഡ്സപ്പ് 9745590455


ടീവീസ് സൂപ്പർമാർക്കറ്റ് മാന്തടം 7592020202 

വാഡ്സപ്പ് 9995433433


ഹെല മാർട്ട് വളയംകുളം 8943530530,9744998101

വാഡ്സപ്പ് 9400190000


മൾട്ടി സ്റ്റോർസ് പാവിട്ടപ്പുറം 9895844208

വാഡ്സപ്പ് 9895844208


*പച്ചക്കറി👇*


സി.കെ.എം വെജിറ്റബിൾസ് ചങ്ങരംകുളം 9746990995 

വാഡ്സപ്പ് 9746990995


എ.എം വെജിറ്റബിൾസ് മാന്തടം 7510676769

വാഡ്സപ്പ് 9995819036


മദർ വെജിറ്റബിൾസ് ചങ്ങരംകുളം 9746567795  

വാഡ്സപ്പ് 9746567795


പി.വി.എ സ്‌റ്റോർസ് പെരുമുക്ക് 7034670065

വാഡ്സപ്പ് 7034670065


കെ.വി.എം വെജിറ്റബിൾസ് കോക്കൂർ 9605893437 

വാഡ്സപ്പ് 9605893437


https://ckmnews.com/info.php

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ പലചരക്ക്, പച്ചക്കറികൾ ആവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കാം.


പെരുമ്പടപ്പ് പഞ്ചായത്തിലുള്ളവർ വിളിക്കേണ്ട നമ്പർ


9847999616 ( പലചരക്ക് )

9497372340 ( പച്ചക്കറി )


എരമംഗലം

984610567 2 ( പലചരക്ക്, പച്ചക്കറി )

🤝🤝🤝

മാറഞ്ചേരി

9562333916

( പലചരക്ക്, പച്ചക്കറി )

🤝🤝

ചങ്ങരംകുളം

https://ckmnews.com/info.php

ആലംകോട് പഞ്ചായത്ത്

9946511010

99465110 10 ( പലചരക്ക് )

9746990 995

9746990995

(പച്ചക്കറി )

🤝🤝🤝

നന്നംമുക്ക് പഞ്ചായത്ത്.


 8129333498

(പച്ചക്കറി )

98468272 18 ( പലചരക്ക്)

🤝🤝

വട്ടംകുളം പഞ്ചായത്ത്


974511 2308 ( പച്ചക്കറി )


9745934272 ( പലചരക്ക് )

🤝🤝🤝

പൊന്നാനി നഗരസഭ


6 To 22 വാർഡിലുള്ളവർ.

90371 28 198


3 T0 5,

23 To 35 വാർഡിലുള്ളവർ

9847 820 450


1 To 2

37 To 51 വാർഡിലുള്ളവർ 

97461534 37

ആലംകോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ്

ആലംകോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ് 


       കോവിഡ് 19 നെ തുടർന്ന് ആലംകോട് ഗ്രാമ പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 29 - 6 - 2020 മുതൽ ഇനി ഒരു  അറിയിപ്പ് ഉണ്ടാകുന്നത് വരെ   ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് അടച്ചിടുന്നതാണ്. 60 വയസ്സ് കഴിഞ്ഞവർ യാതൊരു കാരണവശാലും പഞ്ചായത്തിൽ പ്രവേശിക്കരുത്. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണം എന്ന് ആഭ്യർത്ഥിക്കുന്നു.

           എന്ന്

          സുജിത സുനിൽ

  (പ്രസിഡണ്ട് ആലംകോട് ഗ്രാമ പഞ്ചായത്ത്.)

കടവല്ലൂർ ഗ്രാമപഞ്ചായത്ത്; പ്രാഥമിക ആരോഗ്യ വിഭാഗം ;അറിയിപ്പ്:

കടവല്ലൂർ ഗ്രാമപഞ്ചായത്ത്;പ്രാഥമിക ആരോഗ്യ വിഭാഗം ;അറിയിപ്പ്:


5/6/2020 മുതൽ എടപ്പാൾ ശുകപുരം ആശുപത്രിയിൽ ജനറൽ മെഡിസിൻ ഫിസിഷ്യൻ, എടപ്പാൾ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം, എന്നീ വിഭാഗങ്ങളിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആരെങ്കിലും ചികിത്സ തേടി  പോയിട്ടുണ്ടെങ്കിൽ എല്ലാവരും കടവല്ലൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ഓഫീസർ എന്നിവരുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്;


 ഫോൺ നമ്പർ 

9447919241

9745459261

9496046027.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് നാളെ മുതൽ ഒരു അറിയിപ്പ് വരുന്നതുവരെ പ്രവർത്തിക്കില്ല.


അന്വേഷണങ്ങൾ ഫോണിലൂടെ മാത്രം

60 വയസ്സു കഴിഞ്ഞവരെ യാതൊരു കാരണവശാലും ഓഫീസിൽ വരാൻ പാടില്ല

അപേക്ഷകൾ നേരിൽ സ്വീകരിക്കില്ല

ഈ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ബഹു മെമ്പർ മാരോടും

ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു

പോലീസിന്റെ കോവിഡ്-19 മുന്നറിയിപ്പ്.കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം 2% ത്തോളം എന്ന സൂചനയുള്ളതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല, വീടുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു.....!


👉 കഴിവതും വീട്ടിൽ നിന്ന് ഇറങ്ങി പൊതു സ്ഥലങ്ങളിൽ പോകരുത്.


👉പുറത്തു നിന്ന് വന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക.


👉പൊതു വാഹനങ്ങളിലെ യാത്രക്ക് സമൂഹ വ്യാപന വേളയിൽ രോഗ സാധ്യതയേറെയുണ്ട്...

ഇവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചവസ്ത്രം അലക്കാനായി പുറത്തേക്ക് മാറ്റി സോപ്പുപയോഗിച്ച് കുളിച്ച ശേഷം മാത്രം ഇരിപ്പടങ്ങളുപയോഗിക്കുക.


👉പുറത്തു നിന്ന് വാങ്ങിയ സാധനങ്ങൾ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകി എടുത്തു വെക്കാം.


👉ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകി മാത്രം വെക്കുക.


👉വീടുകളിൽ എല്ലാ കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുക. ചടങ്ങുകളും പറ്റുമെങ്കിൽ ഒഴിവാക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക


👉ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക.


👉ആരാധനാലയങ്ങളിൽ പോകാതിരിക്കുക.


👉വിവാഹസ്ഥലം, മരണവീടുകൾ എന്നിവിടങ്ങളിൽ കുട്ടികളും 60 കഴിഞ്ഞ വരും പോകരുത്.


👉28 ദിവസത്തെ ക്വാറണ്ടയിനിലുള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.


👉അനിവാര്യ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും അപകടം പതിയിരിക്കുന്നു...... 


#അനുസരിക്കുക

#എല്ലാം_നമുക്ക്_വേണ്ടിയാണ്...

#പുറത്ത്_പോകുമ്പോൾ

#മാസ്ക്_ധരിക്കുക 

#സാമൂഹിക_അകലം_പാലിക്കുക


*ശ്രദ്ധിക്കുക* 

____________


1. കൊറോണ നിങ്ങളുടെ അടുത്തേക്ക് വരികയാണ്. 

2. *ആദ്യം മെല്ലെ,  പിന്നെ അതിവേഗതയിൽ*. അങ്ങനെയാണതിന്റെ വരവ്. 

3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ.  

4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ *എത്രയോ മടങ്ങാണ്* യഥാർത്ഥ കണക്കുകൾ.

5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല. 

6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, *ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും* നമ്മൾ.

7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും; 

8. *തടയാനുള്ള ഏറ്റവും നല്ല  വഴി*: *Social Distancing. (സാമൂഹ്യ അകലം പാലിക്കൽ)*. അത് മാത്രമാണ് പോംവഴി...

9. ഇത് ചെയ്തപ്പോഴാണ് *ചൈന* രക്ഷപ്പെട്ടു തുടങ്ങിയത്. 

10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് *തായ്‌വാൻ* അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് *ജപ്പാനും, സിംഗപ്പൂരും, തായ്‌ലാൻഡും* സെയ്ഫ് ആയിരിക്കുന്നത്. 

11. *Social Distancing* നാളെ മുതൽ പോരാ.. *അകലം പാലിക്കൽ* ഇന്നു മുതൽ വേണം. *ഈ നിമിഷം മുതൽ*. 

-ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ള ഒരേ ഒരു കാര്യം. 

...

*മൂന്ന് പേരിൽ നിന്ന് മൂവായിരം* പേരിലെത്താൻ മൂന്ന് നാല് ദിവസം മതി. 

മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി. 

...

അതുകൊണ്ട്

എല്ലാവരും *കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക*... !!!

ചെറിയ കൂട്ടം പോലും ഒഴിവാക്കുക...പരിപാടികൾക്ക് ക്ഷണിക്കുന്നവരോട്  " സോറി " എന്ന് പറയാൻ മടിക്കരുത്.. മാനവരാശിയുടെ രക്ഷക്കായി സഹകരിക്കുക...


,,,,,,,, ഇനി അങ്ങോട്ട് വളരെ  ജാഗ്രത വേണം

,,, നമ്മുടെ അടുത്ത പ്രദേശങ്ങളിൽ എല്ലാം കൂടി വരുകയാണ്.

10/06/2020

*നന്നംമുക്ക് കൃഷിഭവനിൽ 75% സബ്സീഡി നിരക്കിൽ 114 ഒട്ടുമാവിൻ തൈകൾ എത്തിയിട്ടുണ്ട്*.

*ബുധനാഴ്ച്ച 10.30am മുതൽ വിതരണം ചെയ്യും*

(രേഖകൾ ആവശ്യമില്ല)

8/6/2020

  8/6/2020 ന്

വാഴ കന്ന് വിതരണം ചെയ്യുന്നു കൃഷിഭവൻ നന്നംമുക്ക് അവസരം ഉപയോഗപ്പെടുത്തുക

ഗവ.ടെക്നിക്കൽ ഹൈ സ്കൂൾ കോക്കൂരിലേക്ക് (മലപ്പുറം ജില്ല ) 2020-21 വർഷത്തേക്ക് 8th ക്ലാസിലേക്കുള്ള അഡ്മിഷന് വേണ്ടി Online അപേക്ഷ www.polyadmission.org എന്ന സൈറ്റ് വഴി സ്വീകരിക്കുന്നു. അവസാന തിയതി 23/05/2020. ( ഉച്ചയ്ക്ക് 12.00 മണി ) ലേയ്ക്ക് മാറ്റിയിരിക്കുന്നു