04 May 2024 Saturday

തൃത്താല കണ്ണന്നൂര്‍ സ്വദേശിയ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി

ckmnews


തൃത്താല:കണ്ണന്നൂര്‍ സ്വദേശിയ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണന്നൂർ ആലക്കേശ്ശരി വീട്ടിൽ താമസിക്കുന്ന 30 വയസ്സുള്ള വിഷ്ണുവിനെ യാണ് കാപ്പ ചുമത്തി റിമാന്റ് ചെയ്തത്.കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് സമർപ്പിച്ച ശുപാർശയിലാണ് പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവിനെതിരെ നടപടികൾ സ്വീകരിച്ചത്.തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിമൽ.വി.വിയാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചത്


2023 വർഷത്തിൽ പാലക്കാട് ജില്ലയിൽ തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ വാണിജ്യ അളവിൽ എംഡിഎംഎ പിടിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.പാലക്കാട് ജില്ലയിലെ തൃത്താല,മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ,പോലീസ് സ്റ്റേഷനുകളിലെയും  തൃത്താല റേഞ്ച് എക്സൈസ്  പരിധിയിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണു