18 May 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുഹമ്മദ് ഷെരീഫ് രാജിവെച്ചു പഞ്ചായത്ത് ഭരണസമിതിയിൽ പടല പിണക്കമെന്ന് സൂചന

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുഹമ്മദ് ഷെരീഫ് രാജിവെച്ചു


പഞ്ചായത്ത് ഭരണസമിതിയിൽ പടല പിണക്കമെന്ന് സൂചന


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.ഭരണസമിതിയിലെ പടലപ്പിണക്കങ്ങളാണ് രാജിയിലേക്ക് നയിച്ചെതെന്നാണ് സൂചന.രണ്ടാം തവണയാണ് ആലംകോട് പതിനഞ്ചാം വാര്‍ഡിലെ സിപിഎം മെമ്പറായി ഷെരീഫ് തുടരുന്നത്.രണ്ട് കൊല്ലമായി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു. അതെ സമയം സിപിഎം ഭരണസമിതിയില്‍   വര്‍ഷങ്ങളായി തുടരുന്ന     തമ്മിലടിയാണ് മുഹമ്മദ് ഷെരീഫിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ മെമ്പര്‍മാരുടെ ആരോപണം