24 June 2024 Monday

പാര്‍ട്ടി വിടില്ല'രാജിയും വെച്ചിട്ടില്ല 'ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മാറി നില്‍ക്കാന്‍ മാത്രമാണ് തീരുമാനിച്ചത് രാജി വെച്ചെന്ന വാര്‍ത്തക്ക് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് കാരയില്‍ അപ്പു

ckmnews


ചങ്ങരംകുളം:ആരോഗ്യ പ്രശ്നങ്ങൾ കാരണം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ മാത്രമാണ് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കാരയില്‍ അപ്പു.അനാരോഗ്യം മൂലം പാർട്ടി ഏൽപിച്ച  സ്ഥാനങ്ങളില്‍ നിന്ന് രാജി വെക്കാന്‍ തീരുമാനിച്ചിരുന്നു.നേതൃത്വം ഇടപെട്ട് സ്ഥാനങ്ങള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് കൊണ്ട് തന്നെ അത്തരം തീരുമാനത്തില്‍ നിന്ന് പിന്‍വലിയുകയാണെന്നും അനാരോഗ്യം മൂലം മൂലമാണ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ധേഹം പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ കാരണങ്ങളെ തുടർന്ന് കുറച്ച് നാളുകളായി വിശ്രമത്തിലായിരുന്നെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു