30 April 2024 Tuesday

ചാലിശ്ശേരിയില്‍ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റ് കണ്ട് മടങ്ങവേ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ckmnews

ചാലിശ്ശേരിയില്‍  അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റ് കണ്ട് മടങ്ങവേ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്


ചാലിശ്ശേരി:ചാലിശ്ശേരിയില്‍  അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റ് കണ്ട് മടങ്ങവേ

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.ചൊവ്വാഴ്ച രാത്രി ചാലിശേരി പോസ്റ്റ് ഓഫീസിന് സമീപമാണ് ഇരുചക്രവാഹനങ്ങൾ  ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റത്.മുലയം പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്തെ പന്ത് കളി കണ്ട് മടങ്ങുന്ന വഴി രാത്രി 10.45 നാണ് അപകടം ഉണ്ടായത് കവുക്കോട് , ഒതളൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്  ഉടനെ തന്നെ  മൈതനാനത്ത് ഉണ്ടായിരുന്ന രണ്ട് ആംബുലൻസുകളിലായി അപകടത്തിൽ പെട്ടവരെ  പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.