03 May 2024 Friday

കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ckmnews

കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


കൂറ്റനാട്:ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി വാക്കേലവളപ്പിൽ വീട്ടിൽ മണികണ്ഠൻ (38) ആണ് അറസ്റ്റിലായത്.കൂറ്റനാട് കട്ടിൽമാടം മുല്ലക്കൽ വീട്ടിൽ സത്യനാരായണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് മണികണ്ഠനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഐ പി സി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയത്.വളര്‍ത്തുമത്സ്യം മോഷ്ടിച്ചെന്ന് പറഞ്ഞ് മണികണ്ഠന്‍ സത്യ നാരായണന്റെ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തിയിരുന്നു.ഇതില്‍ മനം നൊന്താണ് സത്യനാരായണന്‍ തൂങ്ങിമരിച്ചതെന്നാണ് മാതാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു