03 May 2024 Friday

ചികിത്സയില്‍ കഴിഞ്ഞ പെരിങ്ങോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ പെരിങ്ങോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു


ചാലിശ്ശേരി:ചികിത്സയില്‍ കഴിഞ്ഞ പെരിങ്ങോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ത്ഥി കൂടിയായ പെരിങ്ങോട് സ്വദേശി കണ്ണത്ത് പരേതനായ മോഹന്‍ ബാബുവിന്റെ മകന്‍ സന്ദീപ്(14) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായി നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിരുന്നു.സംസ്കാരം ശനിയാഴ്ച കാലത്ത് നടക്കും