03 May 2024 Friday

ചാലിശ്ശേരിയിൽ കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു

ckmnews

ചാലിശ്ശേരിയിൽ കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു


ചാലിശ്ശേരിയിൽ കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റ് ചികിത്സയിൽ കഴിിഞിരുന്ന വീട്ടമ്മ മരിച്ചു. ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയും, രണ്ട് കുട്ടികളുടെ മാതാവുമായ 42 വയസുള്ള ബബിത യാണ് ചികിത്സയിലിരിക്കെ മരിച്ചത്. 


ഏപ്രിൽ അഞ്ചിനാണ് ചാലിശ്ശേരി കമ്പനിപ്പടിയിൽ വച്ച് വീട്ടമ്മയുടെ തലക്ക് കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റത്.സംഭവത്തിൽ ബബിതയുടെ  അയൽവാസിയും സുഹൃത്തുമായ രാജനെ ചാലിശ്ശേരി പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ ബബിത തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവിൽ നിന്നും അകന്ന് കഴിഞ്ഞ ഏതാനും മാസമായി ബബിത പ്രതി രാജനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അടുത്ത ദിവസങ്ങളിലായി സ്വന്തം ഭർത്താവിനൊപ്പം ബബിത താമസമാക്കിയതാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ബബിതയുടെ മരണം സംഭവിച്ചത്.ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു.പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും