30 April 2024 Tuesday

എഴുത്ത് ലോട്ടറി 'ആറങ്ങോട്ടുകര സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

ckmnews

എഴുത്ത് ലോട്ടറി 'ആറങ്ങോട്ടുകര സ്വദേശി ചാലിശ്ശേരി പോലീസിന്റെ പിടിയില്‍


ചാലിശ്ശേരി  പോലീസ് സ്‌റ്റേഷൻ പരിധിയിൽ അനധികൃത എഴുത്തു ലോട്ടറി ചൂതാട്ടവുമായി  ബന്ധപ്പെട്ട്‌ നടന്ന പരിശോധനയിൽ ഒരാൾ പിടിയിൽ.ആറങ്ങോട്ട് കര തളി സ്വദേശി ഉണ്ണികൃഷ്ണൻ 44  വയസ് ആണ് അറസ്റ്റിലായത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു. ആറങ്ങോട്ട് കര മുല്ലക്കൽ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ആദിത്യൻ ലോട്ടറി കടയുടെ  മറവിൽ ആണ് അനധികൃത ഒറ്റ അക്ക ലോട്ടറി കച്ചവടം നടന്നിരുന്നത്.സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറുകൾ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി.ഷൊർണൂർ ഡിവൈഎസ്പി ചാലിശ്ശേരി സി ഐ എന്നിവരുടെ  നിർദ്ദേശപ്രകാരം  ചാലിശ്ശേരി എസ് ഐ വി ആർ റനീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷഫീഖ്, സി പി ഒ കൃഷ്ണദാസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.പരിശോധനയിൽ 11000 രൂപയും എഴുത്ത് ലോട്ടറി സ്ലിപ്പുകളും മറ്റും പോലീസ് പിടിച്ചെടുത്തു.