19 April 2024 Friday

എസ് വൈ എസ് കൊള്ളനൂര്‍ യൂണിറ്റിന് പുതിയ സാരഥികള്‍

ckmnews

എസ് വൈ എസ് കൊള്ളനൂര്‍

യൂണിറ്റിന് പുതിയ സാരഥികള്‍


കുമരനെല്ലൂര്‍: എസ് വൈ എസ് കൊള്ളനൂര്‍ യൂണിറ്റ് യൂത്ത് കൗണ്‍സില്‍ മസ്ജിദുല്‍ ഫത്ഹില്‍ നടന്നു. കെ. വി. ശഫീഖ് സുഹ്‌രി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കുമരനെല്ലൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് സ്വാബിര്‍ സഖാഫി ചേക്കോട് റിട്ടേണിംഗ് ഓഫീസറായി. സയ്യിദ് ഫഹദ് ബാഫഖി, കേരള മുസ്‌ലിം ജമാഅത്ത് കുമരനെല്ലൂര്‍ സര്‍ക്കിള്‍ സെക്രട്ടറി പി. വി. അബ്ദുല്ല, എസ് വൈ എസ് സോണ്‍ ഫിനാ. സെക്രട്ടറി സി. പി. റിയാസ്, സര്‍ക്കിള്‍ ഫിനാ. സെക്രട്ടറി വി. വി. ഫള്‌ലു, എം. വി. അശ്‌റഫ്, പി. വി. മുഹമ്മദ് കബീര്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

 2013 - 14 കാലയളവിലേക്കുള്ള യൂണിറ്റ് കമ്മിറ്റിയെ തെരഞ്ഞടുത്തു. ഭാരവാഹികള്‍: കെ. വി. ശഫീഖ് സുഹ്‌രി (പ്രസിഡന്റ്), എം. കെ. യഅ്ഖൂബ് (ജന. സെക്രട്ടറി), കെ. ടി. ഹുദൈഫ് മൊയ്തീന്‍ (ഫിനാ. സെക്രട്ടറി), സയ്യിദ് ഫഹദ് ബാഫഖി (വൈസ് പ്രസിഡന്റ് - ദഅ്‌വ), മുഹമ്മദ് ഷബീബ് വി. വി. (വൈസ് പ്രസിഡന്റ് - സാംസ്‌കാരികം), എം. കെ. നൂഹ് (സെക്രട്ടറി - സാമൂഹികം/സാന്ത്വനം), മുഹമ്മദ് കബീര്‍ പി.വി. (സെക്രട്ടറി -ഓര്‍ഗനൈസിംഗ്). പ്രവര്‍ത്തക സമിതിയംഗങ്ങളായി 19 പേരെയും സര്‍ക്കിള്‍ കൗണ്‍സിലര്‍മാരായി 8 പേരെയും തെരഞ്ഞെടുത്തു.വീടുകള്‍ കേന്ദ്രീകരിച്ച് ആത്മീയ സദസ്സ് സംഘടിപ്പിക്കാനും 2013 ഫെബ്രുവരി 25ന് പടിഞ്ഞാറങ്ങാടിയില്‍ നടക്കുന്ന സോണ്‍ യൂത്ത് പാര്‍ലിമെന്റ് വിജയിപ്പിക്കാനും തീരുമാനിച്ചു.