25 April 2024 Thursday

ഓണസദസ്സിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.

ckmnews

ഓണസദസ്സിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.


ചങ്ങരംകുളം:  ചാലിശ്ശേരി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാലാം വാർഡിൽ ഓണസദസ്സ്  ഒരുക്കി.ഓണസദസ്സ് വി.ടി.ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡിൽ എസ്.എസ്. എൽ.സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചു.  ഓണക്കോടി വിതരണവും നടത്തി.ബാബു നാസർ ,പഞ്ചായത്തംഗം സുനിൽകുമാർ ടി.കെ. എന്നിവർ സംസാരിച്ചു.