28 March 2024 Thursday

സംസ്ഥാന തദ്ദേശ ദിനാഘോഷം:ചാലിശേരിയിൽ പാട്ടബാക്കി നാടകം അരങ്ങിലെത്തുന്നു

ckmnews

സംസ്ഥാന തദ്ദേശ ദിനാഘോഷം


 ചാലിശേരിയിൽ ആദ്യമായിപാട്ടബാക്കി നാടകം അരങ്ങിലെത്തുന്നു.


 കേരളത്തിന്റെ സംസ്കാരിക മുന്നേറ്റത്തിന് വഴി തെളിയിച്ച സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി ചാലിശേരിയിൽ നടക്കുന്ന

സംസ്ഥാന തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി ഫ്രെബുവരി 17 ന് രാത്രി എട്ടിന്  അരങ്ങിലെത്തും എൺപത്തിയാറ് വർഷങ്ങൾക്ക് ശേഷം ചാലിശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്താണ് നാടകം അവതരണം നടക്കുന്നത്.

 സാധാരണക്കാർക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമാണിത്.

ഇടതുപക്ഷ പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ്  നവോത്ഥാനത്തിന് വിത്തുപാകിയ ചരിത്ര പുരുഷന്മാരിൽ ഒരാളും , മാർക്സിറ്റ് സൈദ്ധാന്തികനും , എഴുത്തുകാരനുമായ കെ ദാമോദരൻ 1937 ൽ രചന നിർവഹിച്ച പാട്ടബാക്കി നാടകം  ഞമണങ്ങാട് തിയ്യേറ്റർ വില്ലേജാണ് ഒരുക്കുന്നത് രണ്ട്  രംഗങ്ങൾകൂടി കോർത്തിണക്കി നാടകം പുന:രാഖ്യാനം ചെയ്യുന്നത് പ്രശസ്ത നാടകകൃതും സംവിധായകനുമായ ഇന്ദ്രൻ മച്ചാടാണ്.


 1937 കാലത്ത് പുന്നയൂർ പഞ്ചായത്ത് കുരഞ്ഞിയൂർ കുട്ടാടൻ പാടത്താണ് എ കെ ജി അടക്കം ഉള്ളവർ  അഭിനിയിച്ച  

 പാട്ടബാക്കി നാടകം ആദ്യം അരങ്ങേറിയത്.


 നൂതന സാങ്കേതിക സംവിധാനങ്ങൾ ഇല്ലാത്തിരുന്ന കാലത്ത് മനുഷ്യനെ ഒന്നിപ്പിക്കാനും അതിലൂടെ ആശയങ്ങൾ പങ്കുവെക്കുവാനും , കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമൂഹികവുമായ മുന്നേറ്റത്തിന് വലിയ പങ്കു വഹിച്ച ജന്മി - നാടുവാഴി ദുഷ്പ്രഭുത്വത്തിന്റെ നുകകീഴിൽ നിന്നുള്ള മോചനത്തിന്റെ കാഴ്ചപാടായ പാട്ടബാക്കിയുടെ  

  റിഹേഴ്സിൽ ക്യാമ്പ് കഴിഞ്ഞ രണ്ടാഴ്ചയായി ചാലിശേരിയിൽ നടക്കുകയാണ്. 


1950-60 കാലങ്ങളിൽ  ചാലിശേരിയിലെ ആദ്യകാല നാടക രംഗത്ത് അഭിനയകലയുടെ കൈയ്യൊപ്പ് ചാർത്തിയ  പ്രതിഭ  എഴുമങ്ങാട് ഇ.പി. എൻ നമ്പീശൻമാസ്റ്റർ  പാട്ടബാക്കിയിൽ അഭിനയിച്ചിരുന്നു

 ഇപ്പോഴാണ്

 ഗ്രാമത്തിലുള്ള ഭൂരിഭാഗം കലാകാരൻമാരും നീണ്ട വർഷങ്ങൾക്ക് ശേഷം പാട്ടബാക്കിയുടെ ഭാഗമാവുന്നത്.  രാവിലെ പത്ത് മുതൽ വൈകീട്ട് വരെയുള്ള ക്യാമ്പ് സജീവമാണ്. 

ഒന്നരമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ  ഞമണങ്ങാട് തിയ്യേറ്റർ വില്ലേജ് ചെയർമാൻ   എഴുപത്തിയഞ്ച് വയസ്സുള്ള കലാകാരൻ  നാരായണൻ ആത്രപ്പുള്ളി ഇരട്ടവേഷത്തിലെത്തും  നാടകരംഗത്ത്  ഗ്രാമത്തിലുള്ള  ഗോപിനാഥ് പാലഞ്ചേരി  ക്രൂരനായ കാര്യസ്ഥൻ രാമൻനായരായും , കുഞ്ഞിമാളായി സുജ രാജേഷും വേഷം ഇടുന്നു എട്ടാംക്ലാസ് വിദ്യാർത്ഥി പ്രണവ് കൊട്ടാരമാണ് പ്രായംകുറഞ്ഞ താരം 

കൂടാതെ പി. കെ മോഹൻദാസ് , രാജേഷ് കൊട്ടാരം , സുരേന്ദ്രൻ ചാലിശേരി ,ഭാഗ്യനാഥ് പുന്നക്കൽ , സുനിൽ , പുഷ്പാകരൻ , അനുപമ മോനോൻ , രജനി മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി വേഷം ഇടുന്നത്.


സിനിമ, ഡോക്യുമെന്ററി, ഷോട്ട് ഫിലിം മേഖലകളിൽ പ്രശസ്തനായ പ്രദീപ് നാരായണനാണ് നാടക ഡയറക്ടർ,  ചമയം സുന്ദരൻ ചെട്ടിപ്പടി ,ഗാന രചന അർഷാദ് റഹീം , കണ്ണൻ സിദ്ധാർത്ഥ് , ഷീല നടുവത്ത് , സംഗീതം ജയാനന്ദൻ ചേതന എന്നിവരാണ് നിർവ്വഹിക്കുന്നത്

കാലങ്ങൾക്കു ശേഷം ഗ്രാമത്തിൽ അരങ്ങേറുന്ന നാടകം കാണാനുള്ള ആഹ്ലാദത്തിലാണ് ചാലിശേരി ഗ്രാമം.