10 June 2023 Saturday

ചാലിശേരി ഗ്രാമീണ വായനശാല മക്കളെ അറിയാം ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു

ckmnews

ചാലിശേരി ഗ്രാമീണ വായനശാല മക്കളെ അറിയാം ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു


ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ  ബോധവൽക്കരണവും സ്നേഹാദരവും സംഘടിപ്പിച്ചു.ഞായറാഴ്ച ജിസിസി ക്ലബ് ഹൗസിൽ വെച്ച് നടന്ന പരിപാടി എഴുത്തുകാരനും അദ്ധ്യാപകനുമായ  ഡോ. ജയരാജ് കെ ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി  ഡോ.പ്രദീപ് ജെക്കബ് അദ്ധ്യക്ഷനായി.വിരമിക്കുന്ന ലൈബ്രറേറിയൻ കെ.കെ. ചെറിയെ  പഞ്ചായത്ത് അംഗം ആനിവിനു ആദരിച്ചു.ചാലിശേരി പോലീസ് സി.പി. ഒ മാരായ കമൽ കെ , സ്മിത ഒ.കെ എന്നിവർ മക്കളെ അറിയാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സെടുത്തു.സൗമ്യ സ്വാഗതവും സി.വി ഷാബു 

മാസ്റ്റർ നന്ദിയും പറഞ്ഞു