20 April 2024 Saturday

ചാലിശ്ശേരി ചൈതന്യ വായനശാലയിൽ വായനോത്സവം നടത്തി

ckmnews

ചാലിശ്ശേരി ചൈതന്യ വായനശാലയിൽ വായനോത്സവം നടത്തി


ചങ്ങരംകുളം: ചാലിശേരി പെരുമണ്ണൂർ ഇപി എൻ സ്മാരക ചൈതന്യ വായനശാലയിൽ  താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം യു.പി വിഭാഗം കുട്ടി കൾക്കായി വായനോത്സവം നടത്തി.

ഇരുപത്തിയേഴാളം വിദ്യാർത്ഥികൾ പങ്കെടുത്തു.ശ്രീഹരി. കെ , ആർദ്ര ഇ.വി. എന്നിവരെ താലൂക്ക് തല മത്സരത്തിലേക്ക് തെരഞ്ഞടുത്തു.30 ന് ശനിയാഴ്ച ഹൈസ്കൂൾ വിഭാഗം , വനിത വിഭാഗം  എന്നിവയിൽ മൽസരം നടക്കും.വിജയികളെ വായനശാല ഭാരവാഹികൾ അഭിനന്ദിച്ചു.വായനശാല പ്രസിഡന്റ  ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ  , സെക്രട്ടറി ഇ കെ മണികണ്ഠൻ  , ലൈബ്രേറിയൻ പി.കെ സുനിത , സജിത എന്നിവർ നേതൃത്വം നൽകി