29 March 2024 Friday

തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിന് നിർമ്മിച്ചു നൽകിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

ckmnews


ചാലിശ്ശേരി:ചാലിശ്ശേരി  തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിന് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ടോയ്ലറ്റ് കോംപ്ലക്സ് കുട്ടികൾക്കായി തുറന്നു കൊടുത്തു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടെണ്ണം വീതം നാലു ടോയ്‌ലറ്റ് ഉൾപ്പെട്ട ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് എ.വി.സന്ധ്യ നിർവഹിച്ചു.വാർഡ് മെമ്പർ ഷഹന അലി അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക പ്രീതി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഷീബ ടീച്ചർ,പി.ടി.എ പ്രസിഡൻറ് അബ്ദുൾ റഷീദ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,മുൻ വാർഡ്‌ മെമ്പർ അലി കുന്നത്ത്,എം.ടി.എ പ്രസിഡന്റ് രോഷ്ന,പി.ടി.എ അംഗങ്ങൾ,അധ്യാപകർ എന്നിവർ പങ്കെടുത്തു.2021-22 സാമ്പത്തിക വർഷത്തെ ധനകാര്യ കമ്മീഷൻ പ്രത്യേക ഉദ്ദേശ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച നാലു ടോയ്‌ലറ്റുകളാണ് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തത്.എയ്ഡഡ് വിദ്യാലയമായ എസ്.ബി.എസ്.തണ്ണീർക്കോടിന് ആദ്യമായാണ്  സർക്കാർ മേഖലയിൽ നിന്നും  ഒരു പദ്ധതി ലഭിക്കുന്നത് എന്നും,അത് അനുവദിച്ചു തന്ന  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും, അതിനു മുൻകൈയെടുത്ത വാർഡ് മെമ്പർ ഷഹന അലിക്കും  അധ്യാപകർ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.