26 April 2024 Friday

തദ്ദേശ ദിനാഘോഷം:ശ്രദ്ധേയമായി മുള ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച അടുക്കള ഉപകരണങ്ങൾ

ckmnews

തദ്ദേശ ദിനാഘോഷം:ശ്രദ്ധേയമായി മുള ചിരട്ട  ഉപയോഗിച്ച് നിർമ്മിച്ച അടുക്കള ഉപകരണങ്ങൾ 


ചാലിശ്ശേരി:തദ്ദേശ ദിനാഘോഷം പ്രദർശന - വിപണന മേളയിൽ മുള , ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച അടുക്കള ഉപകരണങ്ങളുടെ വിൽപന നടത്തിയ വിനായക കുടുംബശ്രീ സ്റ്റാൾ ആകർഷകമായി.തൃത്താല  കൂടലൂർ സ്വദേശികളായ കേളായിൽ നമ്പ്രത്ത് വീട്ടിൽ മോഹനൻ - സുധിന ദമ്പതിമാരാണ് മുള , ചിരട്ട , പ്ലാവ് മരം എന്നിവ കൊണ്ടുള്ള വിവിധങ്ങളായ കരകൗശല സാധന സാമഗ്രികൾ ഉണ്ടാക്കി കഴിഞ്ഞ 16 വർഷമായി വിൽപന നടത്തുന്നത്.ഇവയിൽ പലതും കടൽ കടന്ന് വിദേശത്ത് എത്തുന്നവയാണ്.ചെറുപ്പംമുതൽ മോഹനന് കലാപരമായ കൊത്ത്പണികളോട് ഏറെ ഇഷ്ടമായിരുന്നു.വിവാഹത്തിനു ശേഷം സഹധർമ്മിണിക്കും ഇത്തരം പണികളോട് പ്രിയമായി തുടർന്നാണ് വിപണിയിൽ

സജീവമാക്കാൻ തീരുമാനിച്ചത്.വീടുകളിൽ നാളികേരം ചെരകിയ ചിരട്ടകൾ ഉപയോഗിച്ച്   ചിരട്ട തവി , ചിരട്ടപുട്ട് പാത്രം , മുളകൾ കൊണ്ട് പപ്പടംകോൽ , മുള ജഗ് , ഭസ്മം കൊട്ട , മുള കൊണ്ടുള്ള ടങ് ക്ലീനർ , ചന്ദന തിരി സ്റ്റാൻഡ് , മുളകൊണ്ടുള്ള എണ്ണ പുരട്ടി  എന്നിവയും വീടുകളിൽ മറ്റും  ഉപയോഗിക്കുന്ന വിവിധ അലങ്കാരങ്ങളുമാണ് നിർമ്മിച്ച് വിൽപന നടത്തുന്നത്.കോവിഡിനു ശേഷം ബാങ്ക് ലോൺ എടുത്താണ്  കച്ചവടം ചെയ്യുന്നത്.അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കരകൗശ്യല മേഖലയിൽ പണിയെടുക്കുന്നവർക്ക് ഏറെ പ്രയാസം നേരിടുന്നതായി മോഹനൻ പറഞ്ഞു .കോവി ഡ് കാലത്ത് തൃത്താല വെളിയാങ്കല്ലിൽ ദമ്പതിമാർ ഒരു മാസം കച്ചവടം നടത്തി കിട്ടിയ വരുമാനം സർക്കാർ കോവിഡ് ഫണ്ടിലേക്ക് നൽകിയത് ഏറെ മാതൃകയായിരുന്നു