27 April 2024 Saturday

ആലൂരില്‍ പൂരത്തിനിടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ പിടിയിൽ

ckmnews


 

തൃത്താല:ആലൂർചാമുണ്ഡിക്കാവിലെ പൂരത്തിനിടെ കുട്ടിയുടെ മാലമോഷ്‌ടിച്ച തമീഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ.ചിന്നസേലം വെള്ളങ്കിരി സ്വദേശിനികളായ കസ്‌തൂരി (26), രേവതി (50) എന്നിവരെയാണ് തൃത്താലപോലീസ് അറസ്റ്റ് ചെയ്തത്. പൂരം കണ്ടുകൊണ്ടിരുന്ന ആലൂർ സ്വദേശിനി സുകന്യയുടെ തോളിൽ കിടക്കയായിരുന്ന കുഞ്ഞിന്റെ ആഭരണങ്ങളാണ് ഇരുവരും മോഷ്ടിച്ചത്.മോഷണം മനസ്സിലാക്കിയ സുകന്യ മോഷ്ടാക്കളിൽ ഒരാളെ  കയ്യോടെ പിടികൂടുകയായിരുന്നു