08 May 2024 Wednesday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

ckmnews


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരേഡിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ .  കുഞ്ഞുണ്ണി മുഖ്യാതിഥിയായി പരേഡിൽ  സല്യൂട്ടും സ്വീകരിച്ചു.2021- 23 ബാച്ചിലെ നാൽപത്തിനാല് എസ്.പി.സി കേഡറ്റുകൾ പരേഡിൽ അണിച്ചേർന്നു

എസ്.പി.സി അംഗങ്ങളിൽ എസ്.എസ്. എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും , പാലക്കാട് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത എസ്.പി.സി കേഡറ്റുകളായ മുഹമ്മദ് അൻഷിദ് , ഹരിനന്ദൻ , അഭയ് , ദിയ , ശിവനന്ദന  , ഗൗരി   എന്നിവരേയും അനുമോദിച്ചു.ഷൊർണുർ സബ്ഡിവിഷൻ അഡീഷണൽ നോട്ടൽ ഓഫീസർ  സബ് ഇൻസ്പെക്ടർ ഹംസ , പ്രിൻസിപ്പാൾ ഇൻചാർജ് പ്രീതി വർഗ്ഗീസ് , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് . ദേവിക , പി.ടി.എ പ്രസിഡന്റ്‌ പി.കെ  കിഷോർ, പഞ്ചായത്തംഗം പി.വി രജീഷ് , എസ്.പി.സി. ചാർജ്  അദ്ധ്യാപകരായ അനൂജ്കൃഷണ ,കെ.എൻ .ശിവ , മുൻ സി.പി.ഒ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു