26 April 2024 Friday

ചാലിശ്ശേരി പഞ്ചായത്ത് യൂട്ടിലിറ്റി സെന്ററില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി കൈരളി ക്ളബ്ബ്

ckmnews

ചാലിശ്ശേരി പഞ്ചായത്ത് യൂട്ടിലിറ്റി സെന്ററില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി കൈരളി ക്ളബ്ബ്


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് യൂട്ടിലിറ്റി സെന്റെറിൽ കൈരളി ആർടസ് ആൻ്റ് സ്പോർടസ് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ പഠനസൗകര്യം  ഒരുക്കിയത് നാടിന് വേറിട്ട കാഴ്ചയായി.ഓൺലൈൻ പഠനകേന്ദ്രം പ്രസിഡൻ്റ് അക്ബർ ഫൈസൽ ഉദ്ഘാടനം ചെയ്തു.ഓൺലൈൻ പ0നത്തിനായി പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുവാൻ പ്രസിഡൻ്റ്  ടി.വി.ചാലഞ്ച് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴി പൊതു സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നു.ഇതിൻ്റെ ഭാഗമായി കൈരളി ക്ലബ്ബ് വിദ്യാർത്ഥികളെ സഹായിക്കുവാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇവരുടെ സാമൂഹ്യ പ്രതിബദ്ധത ഗ്രാമത്തിന്നും യുവതലമുറക്കും മാതൃകയാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.ടി.വി. ഇല്ലാതെ വിഷമിക്കുന്ന വിദ്യർത്ഥികളുടെ  ഓൺലൈൻ പ0നത്തിന് ക്ലബ്ബംഗങ്ങളും , കുടുംബശ്രീ ഭാരവാഹികളും നേതൃത്വം നൽകുന്നു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ആനിവിനു അദ്ധ്യക്ഷനായി.പഞ്ചായത്തംഗം സജിതസുനിൽ ,  സി ഡി എസ് ചെയർപേഴ്സൻ സുരജ ,  വാർഡ് മെമ്പർ സിന്ദുസുരേന്ദ്രൻ , കൈരളി ക്ലബ്ബ് പ്രസിഡൻ്റ് റഫീഖ് ,സെക്രട്ടറി ദീപേഷ് ,  ട്രഷറർ ഗിരീഷ് , ഭാരവാഹികളായ ഷാജഹാൻ , ജംഷീർ , സിയാദ് , ശിഹാബ് , സിജാസ്, അമീൻ പുളി യഞ്ഞാലിൽ   എന്നിവർ പങ്കെടുത്തു