09 May 2024 Thursday

ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നാലരപ്പതിറ്റാണ്ടിനുശേഷം പൂർവവിദ്യാർഥികൾ ഒത്തുകൂടി.

ckmnews



ചാലിശ്ശേരി : ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 1976-77 ലെ എസ്.എസ്.എൽ.സി.ക്കാർ നാലരപ്പതിറ്റാണ്ടിനുശേഷം സ്‌കൂളിൽ ഒത്തുചേർന്നു. പ്രധാനാധ്യാപിക ടി.എസ്. ദേവിക സംഗമം ഉദ്ഘാടനംചെയ്തു. പൂർവവിദ്യാർഥി അബൂബക്കർ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് പി.കെ. കിഷോർ മുഖ്യാതിഥിയായി. ആദ്യകാല അധ്യാപിക അംബുജാക്ഷിയെ ആദരിച്ചു. പി. കുഞ്ഞുണ്ണി, എം. ഷാഫി, കെ.എ. ഷംസു, പി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.