08 May 2024 Wednesday

കൂറ്റനാട് സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ckmnews



കൂറ്റനാട് സെൻ്ററിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് .വട്ടേനാട് സ്കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം. എടപ്പാൾ ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ട് ബൈക്കുകളാണ് അകടത്തിൽ പെട്ടത്.ഒരു വാഹനം തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.അപകടത്തിൽ പെരുമണ്ണൂർ സ്വദേശിക്കു തലക്കും കൈകൾക്കും കാലിനും പരിക്കേറ്റു. ഇയാളെ കുന്നുംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു