29 March 2024 Friday

ചാലിശ്ശേരി ജി.സി.സി ക്ലബ്ബ് സ്വാതന്ത്ര്യദിനം ആചരിച്ചു.

ckmnews

ചാലിശ്ശേരി ജി.സി.സി ക്ലബ്ബ് സ്വാതന്ത്ര്യദിനം ആചരിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഇന്ത്യയുടെ എഴുപത്തിനാലാം  സ്വാതന്ത്ര്യദിനം ആചരിച്ചു.ശനിയാഴ്ച രാവിലെ  ക്ലബ്ബ്  പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷാജഹാൻ നാലകത്ത് പതാക ഉയർത്തി.ഇന്ത്യ നമ്മുടെ രാജ്യമാണ് - എല്ലാ ഇന്ത്യക്കാരും നമ്മുടെ  ടെ സഹോദരി -സഹോദരങ്ങളാണെന്നുള്ള  പ്രതിജ്ഞയക്ക് ശേഷം 

ദേശീയ ഗാനവും ആലപിച്ചു.രാജ്യത്തെ കോവിഡ് മഹാമാരി നിർവ്യാപനം തടയുവാൻ എല്ലാവരും ജാഗ്രതയും ,കരുതലും ,സാമൂഹിക അകലവും, സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ ക്ലബ്ബ്  അംഗങ്ങളായ  റംഷാദ് ,  ഷെയ്ബിൻ , ഷമീർ ,ജിഷാദ്  ടീമംഗങ്ങളായ ആദിത്യൻ , മിഥുൻ കൃഷ്ണ, ഷെഹീമ് , എന്നിവർ  പങ്കെടുത്തു