08 May 2024 Wednesday

എസ് എ ഫുട്ബോൾ അക്കാദമിയുടെ ജേഴ്‌സി പ്രകാശനം മുൻ കേരള സന്തോഷ്‌ ട്രോഫി താരം നവാസ് കോക്കൂർ നിർവഹിച്ചു

ckmnews

എസ് എ ഫുട്ബോൾ അക്കാദമിയുടെ ജേഴ്‌സി പ്രകാശനം മുൻ കേരള സന്തോഷ്‌ ട്രോഫി താരം നവാസ് കോക്കൂർ നിർവഹിച്ചു 


പടിഞ്ഞാറങ്ങാടി: ഇന്ത്യൻ ഫുട്ബോളിലേക്ക് ഒരു താരത്തെ എങ്കിലും സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി പറക്കുളം എസ് എ വേൾഡ് സ്കൂളിൽ തുടക്കം കുറിക്കുന്ന എസ് എ ഫുട്ബോൾ അക്കാദമിയുടെ 2023-24 വർഷത്തെ ജേഴ്‌സി പ്രകാശനം മുൻ കേരള സന്തോഷ്‌ ട്രോഫി താരം നവാസ് കോക്കൂർ നിർവഹിച്ചു. രണ്ട് ബാച്ചകളിലായി അറുപത് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. ചടങ്ങിൽ എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌, പി ആർ ഒ അഷറഫ് പി ടി, കായികധ്യാപകൻ രാഹുൽ ഐ പി, സ്കൂൾ സ്പോർട്സ് മിനിസ്റ്റർ അഹ്‌മദ്‌ സായൻ, ഫുട്ബോൾ അക്കാദമി അംഗങ്ങൾ ആയ നാഫൽ എ പി, മാഹിർ ഇ വി, സിനാൻ എം പി, ഹാഷിർ സി, സിൽസലുൽ ഹഖ്, ഷാൻ എന്നിവർ പങ്കെടുത്തു.