08 May 2024 Wednesday

സഹയാത്രാ ചാരിറ്റബിൾ സോസൈറ്റി വിജയാരവം അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews



ചാലിശ്ശേരി:സഹയാത്രാ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ വിജയാരവം അനുമോദന സദസ്സ് സംഘടിപ്പിച്ചു.ചടങ്ങിൽ തുല്യത പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ചാലിശേരി സഹയാത്ര ഡേ കെയർ അംഗംങ്ങളെ അനുമോദിച്ചു.അനമോദന സദസ് സിനിമ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഉദ്‌ഘടനം ചെയ്തു.തുല്യതാ പരീക്ഷയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ 18 വർഷത്തിനിടെ പത്താം തരത്തിൽ  ഉയർന്ന മാർക്ക് നേടി വിജയിച്ച ഡേ കെയർ അംഗങ്ങളായ കുമാരി  ദിജി , മുഹമ്മദ് ഷാജി ,നിയാസ് , ഏഴാം തരം തുല്യത പരീക്ഷയിൽ വിജയിച്ച സിന്ധു , പ്രേമലത എന്നിവർക്ക് വി.കെ ശ്രീരാമൻ ഉപഹാരങ്ങൾ നൽകി.സഹയാത്ര പ്രസിഡൻ്റ് വി .വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഭിന്നശേരി ഡേ കെയർ അംഗങ്ങളെ തുല്യത പരീക്ഷയിൽ പഠിപ്പിച്ച അധ്യാപകരായ സ്നേഹ,ശാന്തകുമാരി ,വിജേഷ് ,ശശി  എന്നിവരെ പ്രശസ്ത കവി പി രാമൻ ആദരിച്ചു.വിജയികൾക്ക് ചാലിശ്ശേരിജനമൈത്രി പോലീസിന്റെ ഉപഹാരങ്ങൾ എസ്.എച്ച്.ഒ   കെ സതീഷ്കുമാർ വിതരണം ചെയതു.ജനമൈത്രി പോലീസിന്റെ സമ്മാനമായി  നൽകിയ

ഡയപ്പറുകൾ എ'എസ്.ഐ.കെ.എ ഡേവി  സഹയാത്രക്ക് കൈമാറി.ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ ഷിജിത്ത് , അനൂപ് പി , സി.പി.ഒ ടി.ജി പ്രതീഷ്,  സഹയാത്ര രക്ഷാധികാരികളായ വി.പി ഹൈദ്രു ,മാളിയേക്കൽ ബാവ , മോഹനൻ പൊന്നുള്ളി , എ.എം അഹമ്മദുണ്ണി , ടി.എ രണദിവെ , വാസുണ്ണി പട്ടാഴി ,ശശി മാസ്റ്റർ ,ഗോപിനാഥ് പാലഞ്ചേരി എന്നിവർ സംസാരിച്ചു ജനമൈത്രി  ബീറ്റ്  ഓഫീസർമാരായ കെ.ഷാജിത്ത് , ടി.ജി  പ്രതീഷ് എന്നിരുടെ സംഗീതാലാപനം ഡേ കെയർ  അംഗങ്ങൾക്ക് ആഹ്ലാദമായി.  ജാഗ്രത സമിതി അംഗങ്ങളും, രക്ഷിതാക്കളും ,വളണ്ടിയേഴസും പങ്കെടുത്തു.