08 May 2024 Wednesday

ചാലിശേരിയിൽ യാക്കോബായ വിശ്വാസികൾ സുറിയാനി ചാപ്പലിൽ പ്രതിഷേധ ജ്വാലയും പ്രാർത്ഥനയും നടത്തി

ckmnews

ചാലിശേരിയിൽ യാക്കോബായ വിശ്വാസികൾ സുറിയാനി ചാപ്പലിൽ പ്രതിഷേധ ജ്വാലയും പ്രാർത്ഥനയും നടത്തി


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് വിശ്വാസികളെ  പുറത്താക്കിയ വേദന പൂർവ്വമായ ഓർമ്മയിൽ ഞായറാഴ്ച  കുർബ്ബാനക്കുശേഷം  വിശ്വാസികൾ സുറിയാനി ചാപ്പലിൽ പ്രതിഷേധ ജ്വാലയും പ്രാർത്ഥനയും നടത്തി.പരിശുദ്ധ അന്ത്യോഖ്യ  സിംഹാസനത്തിന് കീഴിലുള്ള മഹാ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കിയാണ് 2020 ആഗസ്റ്റ് 20 ന് പള്ളി  പിടിച്ചെടുത്തത്.വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ   പ്രതിഷേധ ജ്വാല ക്ക് ആദ്യ തിരിതെളിയിച്ചു  എല്ലാ വിശ്വാസികളും മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയിൽ പങ്കെടുത്തു തുടർന്ന് കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓർമ്മയും ഇടവക ആചരിച്ചു പ്രത്യേക പ്രാർത്ഥനയും ധൂപാർപ്പണവും , നേർച്ചയും നടത്തി.വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി