29 March 2024 Friday

കണക്കനാർ ചരിതം പ്രകാശനം ചെയ്തു

ckmnews


ചാലിശ്ശേരി:കാർഷിക സംസ്ക്കാരത്തിൻെറ ഐതീഹ്യങ്ങൾ ഉൾക്കൊളളുന്ന താജിഷ് ചേക്കോട് രചിച്ച  കണക്കനാർ ചരിതം  പ്രകാശനം ചെയ്തു. പഴയ കാർഷിക ജീവിതരീതിയിൽ ഏറെ പ്രാധാന്യമുളള  കാർത്തിക ഞാറ്റുവേലയിലെ മേടം മുപ്പതിനാണ് പുസ്തകം പുറത്തിറക്കിയത്. ഏറ്റവും നല്ല വായനക്കാർക്കുളള അക്ഷരായനം പുരസ്ക്കാരം മൂന്ന് തവണ നേടിയ സിന്ധു ടി ബാലകൃഷ്ണൻ നന്മ പാലക്കാട് ജില്ല സെക്രട്ടറി അച്ചുതൻ രംഗസൂര്യക്ക് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.പരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം ടി പി പ്രമോദ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലകമ്മിറ്റി അംഗം ചന്ദ്രൻ കക്കാട്ടിരി ആദ്യ വില്പന നിർവ്വഹിച്ചു. സാംസ്കാരിക ജനത സമന്വയ സമിതി അംഗം ജിതേന്ദ്രൻ കോക്കാട് പുസ്തകം ഏറ്റുവാങ്ങി.താജിഷ് ചേക്കോട് ,  കവിയും നിരൂപകനുമായ ഹരി കെ പുരക്കൽ ,ബിജുദാസ് തൃത്താല   ടിഎം രൂപേഷ് , തുടങ്ങിയവർ സംസാരിച്ചു . കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗോപാലകൃഷ്ണൻ മാവറയുടെ നിര്യാണത്തെ തുടർന്ന് വളരെ ലളിതമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.