24 April 2024 Wednesday

യാക്കോബായ സുറിയാനി പള്ളിയിൽ വഴിപാട് ലഭിച്ച വിളക്കിന് ആദ്യ തിരിതെളിച്ചു.

ckmnews

യാക്കോബായ സുറിയാനി പള്ളിയിൽ വഴിപാട് ലഭിച്ച

വിളക്കിന് ആദ്യ തിരിതെളിച്ചു.


ചാലിശ്ശേരി:സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  എട്ടു നോമ്പു പെരുന്നാളിനോടു നുബന്ധിച്ച് വഴിപാട് ലഭിച്ച വലിയ വിളക്കിന് ഡോ. ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത ആദ്യ തിരി തെളിച്ചു.ബുധനാഴ്ച പെരുന്നാൾ  സന്ധ്യാ പ്രാർത്ഥനക്കുശേഷമാണ് സുറിയാനി ചാപ്പലിൽ  മെത്രാപ്പോലീത്ത തിരിതെളിച്ചത്.ആറ് തട്ടുകളിലായുള്ള വിളക്ക് 150 കിലോ തൂക്കം വരും   ഇടവക വിശ്വാസിയാണ് പള്ളിക്ക് വിളക്ക് വഴിപാട് നൽകിയത്.വന്ദ്യ ജെക്കബ് കോർ എപ്പിസ്കോപ്പ , വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , ഫാ.ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , സഭാ മനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാസ് , ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ , മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ,വിശ്വാസികളും  വിളക്കിൽ തിരിതെളിച്ചു.