19 April 2024 Friday

ചാലിശ്ശേരിയിൽ 3 കുട്ടികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

ckmnews

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടിശ്ശേരിയിൽ  ചൊവ്വാഴ്ച്ച വൈകീട്ട് 2 കുട്ടികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ദിവസങ്ങൾക്കു മുമ്പ് മറ്റൊരു കുട്ടിക്കും കടിയേറ്റിരുന്നു. പറിക്കു പറ്റിയ കുട്ടികളെ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.


നടുവത്ത് ഷാഫിയുടെ മകൾ റിസ്‌വാന (10), ശ്രീജയുടെ മകൾ തേജ (15) എന്നിവർക്കാണ് ഇന്നലെ ഉച്ചക്കും വൈകീട്ടുമായി തെരുവ് നായ്ക്കളുടെ കടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ലത്തീഫിന്റെ മകൻ മുഹമ്മദ്‌ സഹൽ (10) എന്ന കുട്ടിക്കും രാത്രിയിൽ ഈ പരിസരത്ത് വെച്ച് തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.


തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ വിഷയങ്ങളിൽ ഇടപെടുന്നില്ലന്നും ജനങ്ങൾ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമങ്ങളിൽ പരിക്കുപറ്റിയത്