ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽമൂന്ന് നോമ്പാചരണം സമാപിച്ചു

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽമൂന്ന് നോമ്പാചരണം സമാപിച്ചു
ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മൂന്ന് നോമ്പ് (നിനുവേ) സമാപിച്ചു.യോനാ പ്രവാചകൻ മൂന്ന് ദിവസം നിനുവേ പട്ടണത്തിൽ തിമിംഗല മൽസ്യത്തിനകത്ത് കിടന്നതിന് അനുസ്മരിച്ചാണ് വിശ്വാസികൾ മൂന്ന് നോമ്പ് ആചരിക്കുന്നത്
തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ കുരിശ് തൊട്ടി കളിലും ,ബുധനാഴ്ച സന്ധ്യാ നമസ്ക്കാരത്തിനുശേഷം സുറിയാനി ചാപ്പലിലും കറി വിതരണം നടത്തി വിശ്വാസികൾ വഴിപാടായി എത്തിച്ച പലഹാരങ്ങൾ വികാരി വാഴ്ത്തി തുടർന്ന് മധുരപലഹാരങ്ങൾ ,ചോറ് , കറി നേർച്ച വിതരണം എന്നിവയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.വ്യാഴാഴ്ച രാവിലെ വികാരി ഫാ. റെജികൂഴിക്കാട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചതോടെ നിനുവേ നോമ്പ് സമാപിച്ചു.പരിപാടികൾക്ക് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ ,ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.