19 May 2024 Sunday

ചങ്ങരംകുളം കാളാച്ചാലിൽ കോലത്തു പാടത്ത് തീപിടുത്തം

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ കോലത്തു പാടത്ത്  തീപിടുത്തം


ചങ്ങരംകുളം:കാളാച്ചാൽ കോലത്തു പാടത്ത് വയലിലെ പുൽകാടിന് തീപിടിച്ചു.ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം.നിരവിധി വീടുകൾ ഉള്ള സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പൊന്നാനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ സമിപ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കാതെ മറ്റു അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടു