24 June 2024 Monday

സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു:മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ckmnews

സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു:മൂന്ന് പേര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവര്‍ കല്ലുര്‍മ്മ സ്വദേശി എരഞ്ഞിക്കാട്ടുപടി 44 വയസുള്ള ആനന്ദന്‍,യാത്രക്കാരിയായ പെരുമ്പാള്‍ സ്വദേശി പീടിയേക്കല്‍ ഹസ്സന്‍കുട്ടിയുടെ ഭാര്യ 50 വയസുള്ള ഷാജിത,മിനിലോറി ഡ്രൈവര്‍ കാഞ്ഞിരമുക്ക് സ്വദേശി 55 വയസുള്ള പൊട്ടത്ത് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് എടപ്പാളിലേക്ക് വന്നിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ചങ്ങരംകുളത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയില്‍ ഇടിച്ച് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഓട്ടോ ഡ്രൈവറെയും ഓട്ടോറിക്ഷക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരിയെയും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ ഇരു വാഹനങ്ങളും ഭാഗികമായി തകര്‍ന്നു.പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി