29 March 2024 Friday

എസ്.വൈ.എസ് കൂറ്റനാട് സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു:സർക്കിളിന് പുതിയ നേതൃത്വം

ckmnews


കൂറ്റനാട്: 'നേരിന് കാവലിരിക്കുക' എന്ന പ്രമേയത്തിൽ സംസ്ഥാനത്തിലുടനീളം നടക്കുന്ന യൂത്ത് കൗൺസിലുകളുടെ ഭാഗമായി കൂറ്റനാട് സർക്കളിലും യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു.കഴിഞ്ഞ സംഘടനാ കാലയളവിലെ സാമൂഹികം,സാംസ്കാരികം, സാന്ത്വനം, ദഅവ, ഓർഗനൈസിംഗ്, ഫിനാൻസ് റിപ്പോർട്ടുകൾ അതാത് വകുപ്പ് മേധാവികൾ അവതരിപ്പിച്ചു. കൂറ്റനാട് സ്വലാഹിയ സുന്നി മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.എം.കെ തങ്ങൾ ചാലിശ്ശേരി അധ്യക്ഷനായി,അബ്ദുൽ ഗഫൂർ കൂറ്റനാട് സ്വാഗതം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൂറ്റനാട് സർക്കിൾ കമ്മിറ്റി അംഗം അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.കൗൺസിൽ നടപടി ക്രമങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ ജഅഫർ സഖാഫി പടിഞ്ഞാറങ്ങാടി നേതൃത്വം നൽകി.2022-24 വർഷത്തേക്കുള്ള എസ് വൈ എസ് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു.പ്രസിഡന്റ്‌ എസ്എംകെ തങ്ങൾ ചാലിശ്ശേരി, ജ.സെക്രട്ടറി ശിഹാബുദ്ദീൻ അഹ്സനി പാലക്കൽ പീടിക,ഫിനാൻസ് സെക്രട്ടറി നവാസ് കെ. കൂറ്റനാട് എന്നിവരെയും ബഷീർ സുഹ് രി തൃത്താല, മുഹമ്മദ്‌ അഷ്‌റഫ്‌ അഷ്‌റഫി ആലിക്കര എന്നിവർ വൈസ് പ്രസിഡന്റുമാരായും സി.വി മുഹ്‌യുദ്ധീൻ ഫാളിലി പെരുമണ്ണൂർ, അബ്ദുൽ കരീം പട്ടിശ്ശേരി എന്നിവർ സെക്രട്ടറിമാരായുമുള്ള ഏഴംഗ ക്യാബിനറ്റ് കമ്മിറ്റി നിലവിൽ വന്നു. കൂടാതെ 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. 


എസ് വൈ എസ് തൃത്താല സോൺ നേതാക്കളായ അബ്ദുൽ ജലീൽ അഹ്സനി, അബ്ദുൽ കബീർ അഹ്സനി, സൈനുദ്ധീൻ ഒതളൂർ, സിപി റിയാസ് കൊള്ളനൂർ , മുസ്തഫ അഹ്സനി എസ് എസ് എഫ് കൂറ്റനാട് സെക്ടർ സെക്രട്ടറി ഷംനാസ് ചാലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.