26 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖവെള്ളി ആചരിച്ചു

ckmnews




ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു.വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയോടെ ശൂശ്രഷകളാരംഭിച്ചു.മൂന്നാംമണി നമസ്കാരത്തിനു ശേഷം

പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക്  നടത്തി കൊണ്ടു പോയത്തിനെ അനുസ്മരിച്ച് വികാരി ഫാ.ജെയിംസ് ഡേവിഡ് , ശൂശ്രഷകരും ചേർന്ന് പള്ളിയക്കകത്ത്  ആദ്യത്തെ പ്രദക്ഷിണം നടത്തി.ആറാം മണി ,ഒമ്പതാം മണി നമസ്ക്കാരത്തിനു ശേഷം  സ്ളീബാ വന്ദനം  നടത്തി .ക്രിസ്തുവിൻ്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി കബറടക്കാൻ കൊണ്ടു പോകുന്നതിനെ അനുസ്മരിച്ച് രണ്ടാമത്തെ പ്രദക്ഷിണം നടത്തി. സ്ളീബാ ഘോഷത്തിനു ശേഷം

കബറടക്ക ശൂശ്രഷയും നടന്നു.മാലാഖമാരുടെ സ്തുതിപ്പ് , വിശ്വാസ പ്രമാണത്തോടു കൂടി ദുഃഖവെള്ളി തിരുകർമ്മങ്ങൾ സമാപിച്ചു.  പങ്കെടുത്തവർ  കയ്പ് നീരും ഭക്ഷിച്ചു.ഇടവകാംഗങ്ങൾ  യാക്കോബായ സഭ ജെ.എസ്.സി ന്യൂസ് ഓൺലൈൻ  തൽസമയ സംപ്രേഷണം വഴി വീടുകളിലിരുന്നാണ്  ദുഃഖവെള്ളി ശൂശ്രഷകളിൽ പങ്കെടുത്തത്.കോവിഡ്  നിയന്ത്രണമുള്ളതിനാൽ  ഇടവക വികാരി ഫാ.ജെയിംസ് ഡേവീഡ് ,  ശൂശ്രൂഷകരായ പത്രോസ് , ജോബി ,  ജസ്റ്റിൻ , ക്രിസ്റ്റോ എന്നിവരടക്കം അഞ്ചുപേരാണ് തിരു കർമ്മങ്ങളിൽ പങ്കെടുത്തു.