26 April 2024 Friday

ചാലിശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മിക്കാം ഒത്തുക്കൂടാം പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews


ചാലിശ്ശേരി:നീണ്ട മൂന്നര പതിറ്റാണ്ടിനു ശേഷം ചാലിശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ  1985-86 ലെ എസ്.എസ്.എൽ. സി   ബാച്ചിലെ വിദ്യാർത്ഥികൾ ഒത്ത്കൂടി.പത്താതരം കഴിഞ്ഞ പോയ പലരും വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടപ്പോഴുള്ള സന്തോഷം ഏറെയായിരുന്നു.പഴയ ക്ലാസുകളിൽ ഇരുന്നും മൂന്ന് ബാച്ചിലെ കുട്ടികൾ മാഷും വിദ്യാർത്ഥികളുമായി സമയം ചിലവഴിച്ചു. സ്കൂൾ പരിസരങ്ങളിലെ മിഠായികളും , ഉപ്പിലട്ട ചാമ്പക്ക,മാങ്ങ ,എന്നിവയും കൗതുകമായി പഠന കാലത്ത്  കലയെ സ്നേഹിച്ച പലരും കവിതയും , പാട്ടും, മിമിക്രിയും ,തബലവാദ്യവുമെല്ലാം സദസിനെ പഠിച്ച കാലത്തെ ഓർമ്മകളിലേക്കുള്ള സഞ്ചാരമായി.ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രാർത്ഥനക്കു ശേഷം  അടുത്തിടെ നടന്ന താന്നൂർ ദുരന്തത്തിൽ മരിച്ചവർക്കും , ഡോ. വന്ദനക്കും വേണ്ടി മൗനമാചരിച്ചു.സംഗമം

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ   ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷൗക്കത്ത് ഹുസൈൻ പി.എം.എ  അദ്ധ്യക്ഷനായി.ആദ്യകാല അധ്യാപകൻ എം.കെ. കുമാരൻ മാസ്റ്ററെ വൈസ് പ്രസിഡന്റ് സാലിഹ് കെ.എച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.കലാ സംവിധായകൻ അജയൻ ചാലിശേരി മുഖ്യാതിഥിയായി.പൂർവ്വവിദ്യാർത്ഥികൾ  സ്കൂളിലെ അടുക്കളയിലേക്ക് നൽകിയ റഫ്‌ജ്രിറേറ്റർ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പി.ടി.എ പ്രസിഡന്റ് പി.കെ. കിഷോർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.അദ്ധ്യാപകൻ എം.കെ കുമാരൻ , സഹധർമ്മിണി പ്രേമകുമാരൻ ,പഞ്ചായത്ത് വിദ്യഭ്യാസ - ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആനി വിനു , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിഷ അജിത്കുമാർ , ജനറൽ സെക്രട്ടറി സുകുമാരൻ കവുക്കോട് , പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവാ ശേരി  എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ 

കെ എ സ്വാഗതവും , മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.സ്നേഹവിരുന്നിനു ശേഷം  പരിചയപ്പെടലും , പങ്കെടുത്തവർക്ക് സമ്മാനവിതരണവും , ഗ്രൂപ്പ് ഫോട്ടോയും എടുത്തു.പരിപാടികൾക്ക് ബാലൻ കവുക്കോട് ,  ശ്രീധരൻ ,  ഗിരിജ,  ഗ്രേസി , ഷീബ , സീത ,  എന്നിവർ നേതൃത്വം നൽകി