06 May 2024 Monday

പാലക്കാട് വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

ckmnews


പാലക്കാട്: ജില്ലയില്‍ വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. വിളയോടിയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. വിളയോടി പുതുശ്ശേരി കുമ്പോറ്റയില്‍ കണ്ടന്‍(73) ആണ് മരിച്ചത്.

തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.

ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരിച്ചത്. വോട്ട് ചെയ്ത ശേഷമാണ് കുഴഞ്ഞുവീണത്.