11 May 2024 Saturday

കൊച്ചിയിൽ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു യുവാവിന് ദാരുണാന്ത്യം, ഒരാൾ ആശുപത്രിയിൽ

ckmnews

കൊച്ചിയിൽ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു


യുവാവിന് ദാരുണാന്ത്യം, ഒരാൾ ആശുപത്രിയിൽ


കൊച്ചി∙ പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി കോളനിയിലെ മനീഷാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ അഭിജിത് എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 


ഇന്ന് പുലർച്ചെ രണ്ടരയോടെയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ആഷിഖ്, ജിതേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു