20 May 2024 Monday

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേര്‍ മരിച്ചു

ckmnews



ആലപ്പുഴ: എടത്വയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടർ യാത്രികര്‍ മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവരാണ് മരിച്ചത്.


എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം ഇന്നലെ രാവിലെ 8 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍  സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. 

തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് മരിച്ച ഇരുവരും.