30 April 2024 Tuesday

ചാലിശ്ശേരിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ നാല് പേർക്ക് പരിക്ക്

ckmnews

ചാലിശ്ശേരിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു


അപകടത്തിൽ നാല് പേർക്ക് പരിക്ക്


ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. പെരുമ്പിലാവ് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ സൈഡിലേക്ക് നീങ്ങിയതോടെ ചാലിശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രികർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.അപകടത്തിൽ ഇരു വാഹനങ്ങളും തകർന്നു. പരിക്കേറ്റ നാല് പേരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു