25 April 2024 Thursday

പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ചാലിശ്ശേരി ഗ്രാമം ഒരുങ്ങി

ckmnews

പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് ചാലിശ്ശേരി ഗ്രാമം ഒരുങ്ങി


ചാലിശ്ശേരി:ചാലിശ്ശേരി പഞ്ചായത്തിൻ്റെ  ചരിത്രത്തിലാദ്യമായി നടക്കുന്ന 50 മത് പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ഫ്രെബുവരി  9 ,10 ചൊവ്വ ,ബുധൻ ദിവസങ്ങളിലാണ് മത്സരം  നടക്കുക.ജില്ല വോളിബോൾ അസോസിയേഷനും ചാലിശ്ശേരി ജി.സി.സി ക്ലബ്ബും സംയുക്തമായാണ്  പരിപാടി നടത്തുന്നത്. അമ്പതാം മത് ജില്ല സീനിയർ വോളിബോൾ  ചാമ്പ്യൻഷിപ്പിന്  മുഖ്യ ചുമതല കായിക രംഗത്ത് പ്രസിദ്ധിയാർജിച്ച ജിസിസി ക്ലബ്ബിന്   ലഭിച്ചത് ഏറ്റവും വലിയ അംഗീകാരമായാണ് കായിക പ്രേമികൾ കരുതുന്നത്.ആതിഥേയത്വം വഹിക്കുവാൻ ചാലിശ്ശേരി ഗ്രാമത്തെ തെരഞ്ഞെടുത്തതിൽ    ക്ലബ്ബ് അംഗങ്ങളും ,സ്കൂളും , ഗ്രാമവാസികളും   ഏറെ ആഹ്ലാദത്തിലാണ് .മൽസരത്തിൻ്റെ വിജയത്തിനായി മുപ്പത്തോളം അംഗങ്ങളുള്ള  സംഘാടക സമിതി പ്രവർത്തിക്കുന്നു.നിരവധി സംസ്ഥാന ദേശിയ താരങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ രണ്ട് വേദികളിലായി 36 ഓളം ടീമുകൾ പങ്കെടുക്കും .രാവിലെ പത്തുമുതൽ വൈകീട്ട് വരെ മൽസരം നടക്കും ഒരുക്കളുടെ ഭാഗമായി ശനിയാഴ്ച ജെ.സി.ബി ഉപയോഗിച്ചും ,ഉച്ചവെയിലിനെ വകവെക്കാതെയും ജി.സി സി ക്ലബ്ബ് അംഗങ്ങൾ   വോളിബോൾ കോർട്ട് നവീകരണത്തിൽ ഏർപ്പെട്ടു.

ജി.സി.സി ക്ലബ്ബ് അംഗങ്ങളായ നാസർ പാറമേൽ  ,ഫറഹാൻ ,അമീർ അലി ,ഡിബിൻ ,അലി , ഫാരി  എന്നിവർ നേതൃത്വം നൽകി