27 April 2024 Saturday

കല്ലുപുറം എൻജോയ് കൂട്ടായ്മ പി.പി.ഇ.കിറ്റുകൾ നൽകി മാതൃകയായി

ckmnews

കല്ലുപുറം എൻജോയ് കൂട്ടായ്മ പി.പി.ഇ.കിറ്റുകൾ നൽകി മാതൃകയായി


ചങ്ങരംകുളം: കോവിഡ് വ്യാപന രൂക്ഷമാകുന്ന സാഹചര്യത്തിൽ  രോഗീ പരിചരണത്തിനായി കല്ലുംപുറത്തെ എൻജോയ് കൂട്ടായ്മ കടവല്ലൂർ പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി .വിദേശത്തും ,നാട്ടിലും പ്രവർത്തിക്കുന്ന യുവാക്കളുടെ  കൂട്ടായ്മയാണ് നാൽപതോളം കിറ്റുകൾ നൽകി ഗ്രാമത്തിന് മാതൃകയായത്.കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.ഐ  രാജേന്ദ്രനെ അനിൽ സി.ഐ  കിറ്റുകൾ കൈമാറി.ബ്ലോക്ക്‌ മെമ്പർ വിശ്വംഭരൻ, വാർഡ് മെമ്പർ നാസർ, ഹെൽത്ത് ഓഫീസർ ഉണ്ണികൃഷ്ണൻ, ആശ വർക്കർമാരായ ശോഭന, അനിത, അംബിക ,  റാപിഡ് റെസ്പോൺസ് ടീം  അംഗങ്ങളായ അബ്ബാസ്, രൂപേഷ്, എന്നിവരും കൂട്ടായമ അംഗങ്ങളായ ഷിബു, ജേക്കബ്, രാജു, റ്റിജു, ഷൈൻ എന്നിവരും പങ്കെടുത്തു.