25 April 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് സൗജന്യ മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി.

ckmnews



ചാലിശ്ശേരി:  ചാലിശ്ശേരി ജനമൈത്രി പോലീസ്  സൗജന്യ  മാസ്ക് വിതരണവും , മാസ്ക് ധരിപ്പിച്ചും 

ജനങ്ങളെ ബോധവൽക്കരണം നടത്തി.സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കാൽനടയാത്രക്കാർ , ഇരുചക്രവാഹനയാത്രക്കാർ എന്നിവരെ ബോധവൽക്കരണം നടത്തിയത്.ചാലിശ്ശേരി ടൗണിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയ്ക്ക് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ നേതൃത്വം നൽകി.പോലീസ് ട്രെയിനികളായ വിമൽ ചന്ദ്രൻ,ശ്രീജേഷ് എന്നിവർ പങ്കെടുത്തു