20 April 2024 Saturday

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള:ചാലിശേരി സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ അടക്ക കർഷകരുടെ പ്രതിസന്ധി ശ്രദ്ധേയമായി

ckmnews

ചങ്ങരംകുളം: സംസ്ഥാന സ്കൂൾ  ശാസ്ത്ര മേളയിൽചാലിശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അഫ്സൽ വി.എം , ആര്യ ടി.പി എന്നിവരുടെ റിസർച്ച് പ്രൊജക്ടിന്  എ ഗ്രേഡ് രണ്ടാം സ്ഥാനം നേടിയത് ഗ്രാമത്തിന് അഭിമാനമായിചാലിശേരി.പഞ്ചായത്തിലെ അടക്ക കർഷകർ നേരിടുന്ന വെല്ലുവിളികളും അവർക്കുള്ള ശാസ്ത്രീയ പരിഹാര നിർദ്ദേശങ്ങളുമാണ്  വിദ്യാർത്ഥികൾ പ്രൊജക്ട് വഴി കണ്ടെത്തിയത്.ആദ്യകാല കവുങ്ങ് കർഷക ഗ്രാമത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ഒമ്പതാംക്ലാസുക്കാരൻ അഫസൽ , പത്താം ക്ലാസിൽ പഠിക്കുന്ന ആര്യ എന്നിവരാണ് റിസേർച്ച് ടൈപ്പ് പ്രൊജെക്ട് ഒരുക്കിയത്.അദ്ധ്യാപകൻ  വേണുഗോപാലൻ ബി ഗൈഡായിരുന്നു. ആദ്യകാലങ്ങളിൽ കേരളത്തിലെ  ഏറ്റവും വലിയ അടക്ക വിപണ കേന്ദ്രമായിരുന്നു ചാലിശ്ശേരി ഇവിടെ നിന്ന്  ആഴ്ചതോറും നൂറ് ടണോളം അടക്ക ഉത്തര്യേന്ത്യയിലേക്ക് കൊണ്ടുപോയിരുന്നത്  ഇപ്പോൾ നാലിലൊന്നായി കുറഞ്ഞു.ആയിരകണക്കിന് തൊഴിലാളികളായിരുന്നു അടക്ക കമ്പനികളിൽ പണിയെടുത്തിരുന്നത്

ഇന്തോനേഷ്യ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അടക്ക ഇറക്കുമതി ചെയ്തു തുടങ്ങിയതോടെ കഴിഞ്ഞ കാലങ്ങളിൽ  പാരമ്പര്യ കവുങ്ങ് കർഷകർക്ക് ഇരുട്ടടിയായി പലരും അടക്ക കൃഷി ഒഴിവാക്കി മറ്റു മേഖലകളിലേക്ക് മാറി.കോവിഡ് കാലത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞതിനാലും ഉൽപാദന കുറവ് മൂലവും ഇപ്പോൾ കർഷകർക്ക് നാന്നൂറ് രൂപയുടെ അടുത്ത് വില ലഭിക്കുന്നുണ്ട്.ഗ്രാമത്തിൽ നിന്ന് അന്യം നിന്ന് പോയ കവുങ്ങ് കൃഷിയെ തിരിച്ച് കൊണ്ടുവരുവാനാണ്  പത്ത്മാസക്കാലമായി  കർഷകർ നേരിടുന്ന പ്രതിസന്ധികളെ ക്കുറിച്ച് ശാസ്ത്രീയമായി വിദ്യാർത്ഥികൾ പഠനം നടത്തിയത്.പാലക്കാട് ജില്ല ശാസ്ത്ര മേളയിൽ സ്കൂൾ ഒന്നാം സ്ഥാനവും കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ എ ഗ്രേഡ് രണ്ടാം സ്ഥാനവും ലഭിച്ചു.അടക്കതോട്ടങ്ങളിൽ മഹാളി , മഞ്ഞളിപ്പ് , ഫംഗസ് , മണ്ണിൽ ബൊറോണിന്റെ കുറവ്, കൃഷി വകുപ്പ് യഥാസമയം നൽകുന്ന മണ്ണ്  പരിശോധനയുടെ അഭാവം എന്നിവ ഉൽപാദനക്കുറവിന് കാരണമാകുന്നു ,തൊഴിലാളികളുടെ കുറവ് , ഉൽപാദന കുറവ് അടക്ക മർക്കറ്റിലെ തൊഴിൽ നഷ്ടം , സർക്കാർ അടക്കായെ ബിവറേജ്  വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ മറ്റു തൊഴിലാളികളെപ്പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നിവയാണ് വിദ്യാർത്ഥികൾ കണ്ടെത്തിയത്. കൃഷി മേഖലയെ സംരക്ഷിക്കാൻ കശുവണ്ടി കർഷകർക്ക് നൽകുന്നത് പോലെ ക്ഷേമനിധി , ഇൻഷൂറൻസ് ഏർപ്പെടുത്തണം , അടക്കകൃഷി മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഉൽപാദന ചിലവ് കുറക്കാൻ കഴിയും , അടക്കയുടെ മെഡിസിൻ വാല്യൂ കണ്ടെത്തുന്നതിനുള്ള ഗവേഷണം പ്രോൽസാഹിപ്പിക്കുക , കവുങ്ങിൽ നിന്നുള്ള പാള , ഓല എന്നിവ ഉപയോഗിച്ച് കൂടുതൽ മൂലവർദ്ധിത ഉൽപനങ്ങൾ നിർമ്മിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി പ്രാദേശീക നിർമ്മാണ കേന്ദ്രങ്ങൾ വഴി സ്വയം പര്യാപ്തത നേടാൻ കഴിയും  വിദേശ രാജ്യങ്ങളിൽ ഒരു സ്വാഭാവിക ചായക്കൂട്ട് എന്ന നിലയിൽ അടക്ക ഉപയോഗിക്കുന്നുണ്ട്.ഇത്തരത്തിലുള്ള വ്യവസായ കേന്ദങ്ങൾ നമ്മുടെ പ്രദേശം കേന്ദ്രമാക്കി ആരംഭിച്ചാൽ പുതിയ തൊഴിലവസരങ്ങൾ നേടാൻ കഴിയും എന്നീ നിർദ്ദേശങ്ങളുമാണ് നൽകിയത്.വിദ്യാർത്ഥികളെ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക, അദ്ധ്യാപകർ , പി ടി എ സ്റ്റാഫ് എന്നിവർ അനുമോദിച്ചു.


റിപ്പോർട്ട് : എ.സി. ഗീവർ ചാലിശേരി