20 April 2024 Saturday

പ്രചരണത്തിനിടെ ജന്മദിനം ആഘോഷിച്ച് തൃത്താലയിലെ സിപിഎം സ്ഥാനാർത്ഥി എം.ബി.രാജേഷ്

ckmnews

പ്രചരണത്തിനിടെ ജന്മദിനം ആഘോഷിച്ച് തൃത്താലയിലെ സിപിഎം സ്ഥാനാർത്ഥി എം.ബി.രാജേഷ് 


ചങ്ങരംകുളം:പ്രചരണത്തിനിടെ ജന്മദിനം ആഘോഷിച്ച് തൃത്താലയിലെ സിപിഎം സ്ഥാനാർത്ഥി എം.ബി.രാജേഷ്.തൃത്താലയിലെ ഇടതു സ്ഥാനാർത്ഥി എം.ബി രാജേഷിൻ്റെ ജന്മദിനമാണ് വെള്ളിയാഴ്ച ചാലിശ്ശേരിയിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചത്.ഫെയ്സ്ബുക്കിലൂടെയാണ് രാജേഷ് പിറന്നാൾ ദിവസം അറിഞ്ഞത്.നാട്ടിലെ പൂരം ദിവസമാണ് പിറന്നാൾ അന്നേ ദിവസം മാതാപിതാക്കളോടെ പ്പമാണ് ചിലവഴിക്കുക.ഇത്തവണ പിറന്നാളാഘോഷം വ്യതസ്ഥമായിരുന്നു.ഉച്ചക്ക് ചാലിശ്ശേരിയിൽ വിവിധ ഇടങ്ങളിലെ പ്രചരണത്തിനിടെ പഞ്ചായത്ത് രണ്ടാം വാർഡ് ഹനീഫ ഹാജിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രവർത്തകർ രണ്ട് കേക്കുകളുമായി എത്തിയത്.കുട്ടികളും ,പ്രവർത്തകരുമൊന്നിച്ച് കേക്ക് മുറിച്ച് രാജേഷ് പിറന്നാൾ ആലോഷിച്ചു. എല്ലാവർക്കും മധുരം നൽകി.പാർട്ടിയുടെ ആദ്യ കാല പ്രവർത്തകയായ കാളിയെ വിളിച്ച്  രാജേഷ് കേക്ക് നൽകിയത്  ഏറെ ആഹ്ലാദമായി.സ്ഥാനാർത്ഥിക്ക്  പിറന്നാളാഘോഷം മറക്കാനാകാത്ത അസുലഭ നിമിഷമായി