Pattithara
തൃത്താല പട്ടിത്തറയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പട്ടിത്തറ: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ഗൃഹനാഥൻ അബ്ദുസമദിനും ഭാര്യക്കും മകൻ ഷിബു (18) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ സമദിന്റെ ഭാര്യക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വീട്ടിലെ റൂമിനകത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.