26 April 2024 Friday

കാഞ്ഞിരത്താണിയിൽ ബൈകുകൾ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു:രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ckmnews

കാഞ്ഞിരത്താണിയിൽ ബൈകുകൾ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു:രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് 


കാഞ്ഞിരത്താണിയിൽ ബൈകുകൾ കൂട്ടിയിടിച്ച് ഇടിച്ച് ഒരാൾ മരിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കാഞ്ഞിരത്താണി സ്വദേശി പറമ്പത്തായത്ത് ഹൈദർ ഹാജി (67) ആണ് മരിച്ചത്. കാഞ്ഞിരത്താണി പള്ളിക്ക് സമീപമാണ് അപകടം. കപ്പൂർ മഅ്ദിൻ കോളേജ് വിദ്യാർത്ഥികളായ മുഹമ്മദ്  ഉനൈസ് (21), അജിംഷാ (21) എന്നിവരാണ് പരിക്കേറ്റ രണ്ടു പേർ.മണ്ണാർക്കാട് സ്വദേശിയായ ഉനൈസ് തൃശൂർ സ്വകാര്യ ആസ്പത്രിയിലും ആലപ്പുഴ ഹരിപ്പാട് സ്വദേശി അജിംഷാ എടപ്പാൾ സ്വകാര്യ ആസ്പത്രിയിലും ചികിൽസയിലാണ്. ഇവർ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കാഞ്ഞിരത്താണി പള്ളിക്ക് സമീപം വെച്ച് ഇടിക്കുകയായിരുന്നു.ഹൈദർ വീട്ടിലേക്ക് തന്റെ  സ്കൂട്ടി തിരിക്കുന്നതിനിടയിലായിരുന്നു അപകടം  സംഭവിച്ചത്. ഹൈദർ കോട്ടക്കൽ മിംസ് ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. വൈകുന്നേരമാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ശേഷം  ഖബറടക്കം മാരായം കുന്ന് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ നഫീസ. മക്കൾ നൗഷാദ്, ബഷീർ, നൗഫൽ, ഫൗസിയ, സാജിദ. മരുമക്കൾ ഫസീല, റംസീന, സുമയ്യ, ജബ്ബാർ, ഷരീഫ്.