08 May 2024 Wednesday

ചാലിശ്ശേരി ഗവ:എൽപി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ckmnews



ചാലിശ്ശേരി: ഗവ: എൽപി സ്കൂൾ ചാലിശ്ശേരിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി ഇരുപത് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ആധുനിക കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും 

സ്കൂൾ വികസന സമിതി സ്കൂളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വരൂപിച്ച 1960000 രൂപക്ക് വാങ്ങിയ സ്ഥലത്തിന്റെ അധാരം കൈമാറ്റവും തൃത്താലയുടെ ജനപ്രതിനിധിയും  തദ്ദേശ സ്വയംഭണ - എക്സൈസ് വകുപ്പ് മന്ത്രിയുമായ 

ശ്രി എംബി രാജേഷ് നിർവഹിച്ചു.


ചടങ്ങിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എവി സന്ധ്യ അദ്ധ്യക്ഷയായി. പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ മുഖ്യ അതിഥിയായി .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് PR കുഞ്ഞുണ്ണി പഞ്ചായത്ത് 

വൈ: പ്രസിഡന്റ് സാഹിറ ഖാദർ ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, ആനിവിനു, നിഷ അജിത്ത് കുമാർ, വിജയമ്മ ടീച്ചർ, 

ഉമ്മർ മൗലവി, യൂസഫ് പണിക്കവീട്ടിൽ, ബാലൻ മാസ്റ്റർ, കെ കെ ശിവശങ്കരൻ എന്നിവർ സംസാരിച്ചു

എച്ച് എം ഇ ബാലകൃഷണൻ സ്വാഗതം പി ടി എ പ്രസിഡന്റ് വി എൻ ബിനു ചടങ്ങിന് നന്ദി പറഞ്ഞു